നവി മുംബൈയില്‍ പ്രതിഷേധ റാലി തടയാനുള്ള പൊലീസ് ശ്രമങ്ങള്‍ പരാജയം; സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങള്‍ റാലിയുടെ ഭാഗമായി

മുംബൈ: പൗരത്വനിയമ ദേദഗതിക്കെതിരെ നവി മുംബൈയില്‍ ഇന്ന് നാല് മണിക്ക് ആരംഭിച്ച പ്രതിഷേധ ധര്‍ണ്ണയെ അനുമതിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര പോലീസ് തടയുവാന്‍ ശ്രമിച്ചു. ക്രമസമാധാനം തകരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പോലീസ് ജാഥക്ക് അനുമതി നിഷേധിച്ചത്.

എന്നാല്‍ സമാധാനപരമായി സംഘടിപ്പിച്ച സാഹോദര്യ ജാഥയോട് പോലീസിന്റെ സമീപനം തീര്‍ത്തും വിവേചനപരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് വാദിച്ചതോടെ ധര്‍ണയില്‍ പങ്കെടുത്ത സ്ത്രീകളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന വന്‍ ജനാവലിയുടെ പ്രതിഷേധങ്ങള്‍ക്ക് മുന്‍പില്‍ പോലീസ് മുട്ടു മടക്കുകയായിരുന്നു.

പോലീസ് പ്രതിരോധത്തെ അവഗണിച്ചു മുന്നേറിയ ജാഥയില്‍ മലയാളികളടക്കം ഇതര ഭാഷക്കാരും പങ്കാളികളായിരുന്നു. മുംബൈയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരായ ടി എന്‍ ഹരിഹരന്‍, വത്സന്‍ മൂര്‍ക്കോത്ത്, പി കെ ലാലി, ദീപക് പച്ച, എസ് കുമാര്‍, പി ഡി ജയപ്രകാശ്, സതീഷ് കുമാര്‍, രുഗ്മിണി സാഗര്‍ എന്നിവരാണ് പ്രതിഷേധ റാലിക്ക് നേതൃത്വം നല്‍കിയത്.

നവി മുംബൈയിലെ തുര്‍ബെയില്‍ നിന്ന് ഇന്ന് വൈകീട്ട് 4 മണിയോടെ ആരംഭിച്ച റാലി വാഷി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News