ഭരണഘടന സംരക്ഷിക്കുമെന്ന പ്രതിജ്ഞയേറ്റു ചൊല്ലി പാലക്കാട് കൈകോര്‍ത്തത് ജനലക്ഷങ്ങള്‍

പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഭരണ ഘടന സംരക്ഷിക്കുമെന്ന പ്രതിജ്ഞയേറ്റു ചൊല്ലി ജനലക്ഷങ്ങളാണ് പാലക്കാട് കൈ കോര്‍ത്തത്. പാലക്കാട് ജില്ലയില്‍ പുലാമന്തോള്‍ മുതല്‍ ചെറുതുരുത്തി വരെയാണ് മനുഷ്യ മഹാ ശൃംഖല തീര്‍ത്തത്. ജനലക്ഷങ്ങള്‍ മനുഷ്യ ശൃംഖലയില്‍ അണി നിരന്നു.

മലപ്പുറം അതിര്‍ത്തിയായ വിളയൂരില്‍ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗമായ എം ബി രാജേഷ് ആദ്യ കണ്ണിയായി. തൃശൂര്‍ അതിര്‍ത്തിയായ ചെറുതുരുത്തിയില്‍ല്‍ സി പി ഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ജില്ലയിലെ അവസാന കണ്ണിയായി. മന്ത്രി എ കെ ബാലന്‍ ഓങ്ങല്ലൂരില്‍ മനുഷ്യ മഹാശൃംഖലക്കൊപ്പം കൈകോര്‍ത്തു.

മനുഷ്യരൊന്നാണ് എന്ന സന്ദേശമുയര്‍ത്തി അതിര്‍വരമ്പുകളെല്ലാം മായ്ച്ച് കളഞ്ഞ് ജനങ്ങളൊഴുകിയെത്തിയപ്പോള്‍ പല സ്ഥലങ്ങളിലും മനുഷ്യ മഹാശൃംഖല-മൂന്നും നാലും വരികളായി മനുഷ്യമതില്‍ തീര്‍ത്തു. മന്ത്രി കെ കൃഷ്ണന്‍കുട്ടി കുളപ്പുള്ളിയിലും സി പി ഐ നേതാവ് കെ ഇ ഇസ്മയില്‍ പട്ടാമ്പിയിലും. എന്‍സിപി നേതാവ് ഡോ. സി പി കെ ഗുരുക്കള്‍ കൊപ്പത്തും അണിനിരന്നു.

സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍, മദ്ദള വിദ്വാന്‍ ചെര്‍പ്പുളശ്ശേരി ശിവന്‍, കലാമണ്ഡലം വാസുദേവന്‍ നായര്‍, കവി പി രാമന്‍, സിനിമാ സംവിധായകരായ എംജി ശശി, ബാബു ജനാര്‍ദ്ധനന്‍ തുടങ്ങി സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ മനുഷ്യ മഹാശ്യംഖലയില്‍ കണ്ണികളായി. ജില്ലയില്‍ ആറ് കേന്ദ്രങ്ങളില്‍ നടന്ന പൊതുയോഗങ്ങളില്‍ എല്‍ഡിഎഫ് നേതാക്കള്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here