ചേര്‍ന്നുനിന്ന് കേരളത്തിന്റെ പരിശ്ചേദം; ചരിത്രമെഴുതി മനുഷ്യ മഹാശൃംഖല; ഒരേ ഹൃദയതാളത്തില്‍ പ്രതിഷേധമടയാളപ്പെടുത്തി ഒരു ജനത

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതുമുതല്‍ ശക്തമായ പ്രതിഷേധങ്ങളാണ് കേരളത്തില്‍ ഉയര്‍ന്നുവന്നത്. ജനവിരുദ്ധമായി നിയമത്തിനെതിരായി രാജ്യത്തിനാകെ മാതൃകയാകുന്ന നിരവധി സമരങ്ങളും പ്രതിഷേധങ്ങളാണ് കേരളത്തില്‍ പിറന്നുവീണത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായി കോടതിയില്‍ ഒറിജിനല്‍ സ്യൂട്ട് ഫയല്‍ ചെയ്ത് നിയമപോരാട്ടങ്ങല്‍ക്ക് തുടക്കം കുറിച്ച സംസ്ഥാനം കേരളമാണ്.

ഒരേ മനസോടെ ഈ ജനവിരുദ്ധ നിയമത്തിനെതിരെ സംസ്ഥാന നിയമസഭയില്‍ പ്രമേയം പാസാക്കിയത് ആദ്യമായി കേരളമായിരുന്നു.

കേരളത്തിന് പിന്നാലെ പഞ്ചാബ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയങ്ങളുമായി മുന്നോട്ടുവന്നു.

കേരളത്തിന്റെ ആഘോഷ വേദികളും തെരുവുകളും വൈകുന്നേരങ്ങളുമെന്ന് വേണ്ട ജനങ്ങള്‍ കൂടുന്ന എല്ലാ വേദികളും നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഇടങ്ങളായി ഒറ്റയ്ക്കും കൂട്ടായും സാധ്യമാകുന്ന എല്ലായിടങ്ങളിലും കേരളവും കേരളീയരും നിയമ ഭേദഗതിക്കെതിരായ പ്രതിഷേധമടയാളപ്പെടുത്തി.

ആ പ്രതിഷേധ ചരിത്രത്തിലേക്ക് പുതിയൊരു ഏടുകൂടി എഴുതിച്ചേര്‍ക്കുകയാണ് മനുഷ്യ മഹാശൃംഖലയിലൂടെ കേരളം. ഉച്ചമുതല്‍ തന്നെ നാടും നാട്ടുകാരും പ്രതിഷേധ കേന്ദ്രങ്ങളിലേക്ക് ഒഴുകിത്തുടങ്ങി.

മൂന്ന് മുപ്പതിന് ശൃംഖലയുടെ ട്രയല്‍ നടക്കുമ്പോള്‍ തന്നെ ജനപങ്കാളിത്തംകൊണ്ട് മനുഷ്യ ശൃംഖല മിക്കയിടങ്ങളിലും മനുഷ്യ കോട്ടകളായി പടയിടങ്ങളിലും ജനപങ്കാളിത്തം സമാന്തര ശൃംഖല തീര്‍ത്തു.

ആബാലവൃദ്ധം ജനങ്ങളും സമൂഹത്തിന്റെ നാനതുറയിലെ പ്രമുഖരും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News