സംഘികളെ ഇതാണ് കേരളം; അഭിമാനമാണ് ഈ നാട്; മതമല്ല വലുത്, മനുഷ്യനാണ്; പൗരത്വ പ്രതിഷേധവും ക്ഷേത്രോത്സവവും ഒരേ സമയം നടന്നാല്‍

തൃശൂര്‍: ക്ഷേത്രോത്സവ ഘോഷയാത്രയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവും ഒരുമിച്ച് എത്തിയാല്‍ പൊലീസ് എന്തുചെയ്യും.

തൃശൂര്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം രണ്ട് പരിപാടികളും ഒന്നിച്ച് നടന്നതിനെക്കുറിച്ച് പൊലീസ് പറയുന്നു:

മതമല്ല വലുത്, മനുഷ്യനാണ്.

വിവിധ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ ഇന്നലെ (25.01.2020) നടന്ന ഭരണഘടനാ സംരക്ഷണവലയം എന്ന പ്രതിഷേധ പരിപാടി നിശ്ചയിച്ച സമയത്തു തന്നെയാണ് തൊട്ടടുത്ത ഭക്തപ്രിയം ക്ഷേത്രത്തിലെ ഉത്സവം കടന്നു പോകേണ്ടിയിരുന്നത്.

ക്ഷേത്രം അധികൃതര്‍ ഇക്കാര്യം പോലീസുദ്യോഗസ്ഥരും പ്രതിഷേധ സംഘടനാ നേതാക്കളുമായി സംസാരിച്ചപ്പോള്‍, ക്ഷേത്ര ഉത്സവം തീരുമാനിച്ച സമയത്തു തന്നെ നടത്തുവാന്‍ എല്ലാ സഹകരണവും മുസ്ലിം സംഘടനാപ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുകയും, പ്രതിഷേധത്തിനെത്തിയവര്‍ തന്നെ ക്ഷേത്ര ഉത്സവത്തിന്റെ വളണ്ടിയര്‍മാരായി രംഗത്തിറങ്ങുകയും ചെയ്തു.

മതമല്ല; മനുഷ്യനാണ് വലുതെന്ന വലിയ പാഠമാണ് തൃശൂര്‍ നിവാസികള്‍ ഈ രാജ്യത്തിനു നല്‍കുന്നത്.
തൃശൂര്‍ തന്നെയാണിഷ്ടാ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here