തലമുറകളുടെ അപൂര്‍വ്വ സംഗമ വേദിയായി ഭരണഘടനാ സംരക്ഷണ റാലി

മുംബൈ: പ്രതിഷേധ റാലിയില്‍ പങ്കെടുത്തവരില്‍ ഏറെ ജനശ്രദ്ധ നേടിയത് മൂന്നു തലമുറകളുടെ പങ്കാളിത്തമായിരുന്നു. സഖാവ് രാജയും മകളും മകന്റെ മകളും അടക്കമുള്ള മൂന്നു തലമുറകളുടെ അപൂര്‍വ സംഗമ വേദിയായി ഭരണഘടനാ സംരക്ഷണ റാലി മാറിയത് കൗതുകക്കാഴ്ചയായി.

മുംബൈയില്‍ പോലീസ് പ്രതിരോധം വകവയ്ക്കാതെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങള്‍ റാലിയുടെ ഭാഗമായത്. ക്രമസമാധാനം തകരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പോലീസ് ജാഥക്ക് അനുമതി നിഷേധിച്ചത്.

സമാധാനപരമായി സംഘടിപ്പിച്ച റാലിക്ക് അനുമതി നിഷേധിക്കുന്ന പോലീസിന്റെ സമീപനം തീര്‍ത്തും വിവേചനപരവും ജനാധിപത്യവിരുദ്ധവുമാണെന്ന് വാദിച്ചതോടെയാണ് പോലീസ് ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങിയത്.

മലയാളി സാമൂഹിക പ്രവര്‍ത്തകരായ ടി എന്‍ ഹരിഹരന്‍, വത്സന്‍ മൂര്‍ക്കോത്ത്, പി കെ ലാലി, എം. അലി, ദീപക് പച്ച, എസ് കുമാര്‍, പി ഡി ജയപ്രകാശ്, സതീഷ് കുമാര്‍, രുഗ്മിണി സാഗര്‍ തുടങ്ങി നിരവധി മലയാളി നേതാക്കളും പ്രതിഷേധ റാലിയുടെ മുന്‍ നിരയില്‍ ഉണ്ടായിരുന്നു.

നവി മുംബൈ സെക്കുലര്‍ മഞ്ചാണ് പരിപാടി സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News