പ്രിയപ്പെട്ട മോദി, രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഭരണഘടന വായിക്കണം

ദില്ലി: രാജ്യത്തിന്റെ 71 ാം റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനാ സംരക്ഷണം ഉയര്‍ത്തിപ്പിടിച്ച് രാജ്യമാകെ പ്രതിഷേധം അരങ്ങേറി. ഭരണഘടനയുടെ ആമുഖം വായിച്ച് കേന്ദ്രത്തിന് മുന്നില്‍ സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ചത്.

”പ്രിയ മോദി, ഇന്ത്യന്‍ ഭരണഘടന ഉടന്‍ നിങ്ങളിലെത്തും. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടെ സമയംകിട്ടുമ്പോള്‍ ദയവായി ഇത് വായിക്കുക. ആദരവോടെ, കോണ്‍ഗ്രസ്” കോണ്‍ഗ്രസിന്റ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റിലാണ് ഇങ്ങനെ പറയുന്നത്.

കേരളത്തില്‍ ഭരണഘടനാ സംരക്ഷണം ഉയര്‍ത്തി എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ ദശലക്ഷങ്ങള്‍ പങ്കെടുത്തു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മനുഷ്യ മഹാശൃംഖല തീര്‍ത്തത്.

സിപിഐഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള കാസര്‍കോട് ആദ്യ കണ്ണിയും സിപിഐഎം പിബി അംഗം എം എ ബേബി അവസാനകണ്ണിയുമായ എല്‍ ഡി എഫ് മനുഷ്യ മഹാശൃംഖലയില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു.

പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എംവി ഗോവിന്ദന്‍, സികെ നാണു തുടങ്ങിയ രാഷ്ട്രീയ നേതാക്കളും പാളയം ഇമാം അടക്കം മതസാമുദായിക പ്രതിനിധികളും അണിനിരന്നു. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 620 കിലോമീറ്ററിലാണ് ശൃംഖല തീര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News