ദുബായിയില്‍ ജോലിക്കായി അപേക്ഷിച്ച മലയാളി ഉദ്യോഗാര്‍ഥിക്കെതിരെ വര്‍ഗീയ പരാമര്‍ശം

ദുബായിയില്‍ ജോലി അന്വേഷിച്ചു അപേക്ഷ അയച്ച മലയാളിയായ ഉദ്യോഗാര്‍ഥിയോട് വര്‍ഗീയ പരാമര്‍ശം നടത്തി കമ്പനി മാനേജര്‍. ‘എന്തിനാണ് ഇവിടെ ജോലി അന്വേഷിക്കുന്നത്, നേരെ ഷാഹിന്‍ ഭാഗില്‍ പോയി സമരം ചെയ്‌തോളൂ. ദിവസവും ആയിരം രൂപയും ബിരിയാണിയും കിട്ടും’ എന്നായിരുന്നു കമ്പനിയിലെ ഇന്ത്യക്കാരനായ പ്ലാന്റ് മാനേജരുടെ മറുപടി.

പൗരത്വ ബില്ലിനെതിരെ പ്രതിഷേധമുയര്‍ത്തുന്ന ഷാഹിന്‍ ഭാഗിലെ സമരത്തെയും അധിക്ഷേപിച്ചായിരുന്നു മഹാരാഷ്ട്ര സ്വദേശിയായ ജയന്ത് ഗോഖലെ ആണ് മലയാളിയായ അബ്ദുള്ള എന്ന ഉദ്യോഗാര്‍ഥിക്ക് നേരെ വംശീയവും വര്‍ഗീയവുമായ പരാമര്‍ശം നടത്തിയത്.
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ജോലി അന്വേഷിച്ചാണ് ദുബായ് ജബല്‍ അലിയിലെ ഗള്‍ഫ് സ്റ്റീല്‍ സ്ട്രാന്റ്‌സ് എന്ന കമ്പനിയിലേക്ക് അബ്ദുള്ള ഇമെയില്‍ അയച്ചത്.

എന്നാല്‍ മറുപടിയായി ലഭിച്ച ഇമെയില്‍ അബ്ദുല്ലയെ തളര്‍ത്തുന്നതായിരുന്നു. പൗരത്വ ബില്ലിനെതിരെ ഉജ്ജ്വലമായി പ്രതിഷേധിക്കുന്ന ഷാഹിന്‍ ഭാഗിലെ സമരത്തെയും അധിക്ഷേപിക്കുന്നതായിരുന്നു ജയന്ത് ഗോഖലെയുടെ മറുപടി. സംഭവം വിവാദമായതോടെ ക്ഷമാപണം പോലെ വിശദീകരണവുമായി ജയന്ത് ഗോഖലെ സാമൂഹിക മാധ്യമത്തില്‍ കുറിപ്പിട്ടു.

ഉദ്യോഗാര്‍ഥിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയില്ലെന്നുമായിരുന്നു മഹാരാഷ്ട്ര സ്വദേശിയുടെ വിശദീകരണം. എന്നാല്‍ ജയന്ത് ഗോഖലെയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News