‘ഗൗതമന്റെ രഥം’ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു

ഗൗതമന്റെ രഥം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചി ലുലു മാളില്‍ നടന്നു. ചടങ്ങില്‍ മഞ്ജു വാര്യര്‍ മുഖ്യ അഥിതി ആയിരുന്നു.  ചടങ്ങില്‍ നീരജ്മാധവ്, ചിത്രത്തിന്റെ സംവിധായകന്‍ ആനന്ദ് മേനോന്‍, സംഗീത സംവിധായകന്‍ അങ്കിത് മേനോന്‍, സൂരജ് സന്തോഷ്, സയനോര, വിനായക് ശശികുമാര്‍, പുണ്യ എലിസബത്ത്, ദേവി അജിത്, കൃഷ്ണേന്ദു എന്നിവര്‍ പങ്കെടുത്തു.

നവാഗതനായ ആനന്ദ് മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് വ്യത്യസ്ഥമായ കഥാ തന്തുവുമായി എത്തുന്ന ഗൗതമന്റെ രഥം കിച്ചാപ്പൂസ് എന്റെര്‍റ്റൈന്മെന്റ്‌സ്‌ന്റെ ബാനറില്‍ ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി കെ.ജി.അനില്‍കുമാര്‍ ആണ് നിര്‍മിച്ചിരിക്കുന്നത്.

നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവന്‍ എന്നിവര്‍ക്കൊപ്പം കൃഷ്ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും ഒന്നിയ്ക്കുന്നു.

പുണ്യ എലിസബത്ത് ബോസ് ആണ് നായിക. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്.

സംഗീതം നവാഗതനായ അങ്കിത് മേനോന്‍ . തികച്ചും നര്‍മ്മത്തിന്റെ അകംബടിയോടെ ഏതൊരു കുടുംബത്തിനും ധൈര്യമായി വന്നു കണ്ട് ആസ്വദിയ്ക്കാന്‍ പറ്റുന്ന ഒരു സമ്പൂര്‍ണ്ണ കുടുംബ ചിത്രമായിരിക്കും ഗൗതമന്റെ രഥം. ചിത്രം ജനുവരി 31ന് തീയേറ്ററുകളിലേക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News