അതിജീവനത്തിനൊരുങ്ങി പാലക്കാട്ടെ പച്ചക്കറി കർഷകർ

പ്രളയകാലത്തെ വലിയ നഷ്ടത്തിൽ നിന്ന് അതിജീവനത്തിനൊരുങ്ങി പാലക്കാട്ടെ പച്ചക്കറി കർഷകർ. രണ്ടാം വിളയിൽ കീടബാധ കുറഞ്ഞതും കാലാവസ്ഥ അനുകൂലമായതും കർഷകർക്ക് ഗുണമായി.

എലവഞ്ചേരി പനങ്ങാട്ടിരിയിലെ പച്ചക്കറി പാടങ്ങളിൽ നിന്നുള്ള കാഴ്ചയാണിത്. പാവലും, പടവലവും, പീച്ചിങ്ങയും വിളഞ്ഞു നിൽക്കുന്നു. പനങ്ങാട്ടിരി സ്വാശ്രയ സമിതിക്കു കീഴിൽ 350 ഏക്കറിലാണ് രണ്ടാം വിള പച്ചക്കറി കൃഷി നടത്തിയത്.
ഒന്നാം വിളവെടുപ്പ് പൂർത്തിയാക്കി ഒക്ടോബറിലാണ് രണ്ടാം വിളയിറക്കിയത്.

ഇതുവരെ 4500 ടൺ പച്ചക്കറി വിളവെടുത്തു. വിളവെടുപ്പിന്റെ അവസാന ഘട്ടമെത്തി നിൽക്കുമ്പോൾ 5500 ടൺ പച്ചക്കറി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രളയകാലത്ത് പച്ചക്കറി പന്തൽ വീണ് കർഷകർക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. എങ്കിലും രണ്ടാം വിളയിൽ അനുകൂല കാലാവസ്ഥയും കീടബാധ കുറഞ്ഞതും വഴി നല്ല വിളവ് ലഭിച്ചത് കർഷകർക്ക് പ്രതീക്ഷ നൽകുകയാണ്
സ്വാശ്രയ സമിതിയിലൂടെ വിപണനം നടത്തുന്നതിനാൽ വിപണിയിലെ വലിയ ചൂഷണം മറികടക്കാനും കർഷകർക്ക് കഴിയുന്നുണ്ട്

ഒന്നാം വിള കൃഷിക്കായി വിത്ത് ശേഖരിക്കുന്നതും ഇപ്പോഴത്തെ വിളവെടുപ്പിലാണ്. സ്വാശ്രയ സമിതിയാണ് കർഷകരിൽ നിന്ന് വിത്ത് ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം. അംഗീകൃത ഫാമുകളിൽ നിന്ന് അത്യുത്പാദന ശേഷിയുള്ള വിത്തുകൾ വാങ്ങി സമിതി കർഷകർക്ക് വിതരണം ചെയ്യാറുണ്ട്.

ജനുവരിയിൽ വിളവെടുപ്പ് പൂർത്തിയാക്കി മാർച്ച് മാസം വരെ തരിശിട്ട് എപ്രിൽ മാസം ആദ്യമാണ് ഒന്നാം വിള പച്ചക്കറി കൃഷിയിറക്കുന്നത്. രണ്ടാം വിളക്കാലം നൽകുന്ന പ്രതീക്ഷയിൽ വിളവെടുപ്പ് പൂർത്തിയാക്കി പ്രളയകാലത്തെ നഷ്ടം മറന്ന് അടുത്ത വിളവിറക്കാനൊരുങ്ങുകയാണ് പാലക്കാട്ടെ പച്ചക്കറി കർഷകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News