പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലും മനുഷ്യച്ചങ്ങല

നാടിനെ വർഗീയമായി വിഭജിക്കുകയും ഭരണഘടനയുടെ അടിസ്ഥാന തത്വത്തെ നിരാകരിക്കുകയും ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലും മനുഷ്യച്ചങ്ങല. സിഐടിയു പതിനാറാം അഖിലേന്ത്യ സമ്മേളനത്തിനിടെ റിപ്പബ്ലിക് ദിനത്തിലാണ് മനുഷ്യച്ചങ്ങല തീർത്തത്.

സമ്മേളനം നടക്കുന്ന റോയപേട്ട വൈഎംസിഎ മൈതാനത്തിന് മുന്നിലെ റോഡിലാണ് പ്രതിരോധ ചങ്ങല. സിഐടിയു അഖിലേന്ത്യ നേതാക്കൾക്കും സമ്മേളന പ്രതിനിധികൾക്കും പുറമെ അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട് എന്നിവരും ചങ്ങലയിൽ കണ്ണികളായി.

രാവിലെ സമ്മേളന നഗരിയിൽ അഖിലേന്ത്യ പ്രസിഡന്റ് കെ ഹേമലത ദേശീയ പതാക ഉയർത്തി. ഭരണഘടന സംരക്ഷിക്കുമെന്ന പ്രതിജ്ഞയും എടുത്തു. ഞായറാഴ‌്ച വിവിധ കമീഷൻ രേഖകളിൽ ചർച്ച നടന്നു. ബദൽ നയങ്ങൾ എന്ന വിഷയത്തിൽ അനാദി സാഹു അധ്യക്ഷനായി. കെ ഹേമലത രേഖ അവതരിപ്പിച്ചു. തൊഴിലില്ലായ‌്മ എന്ന വിഷയത്തിൽ മീനാക്ഷി സുന്ദരം അധ്യക്ഷനായി.

എസ‌് ദേവ‌് റായ‌് രേഖ അവതരിപ്പിച്ചു. ലേബർ കോഡ‌് വിഷയത്തിൽ എളമരം കരീം അധ്യക്ഷനായി. ആർ കരുമലയാൻ വിഷയം അവതരിപ്പിച്ചു. സാമൂഹിക അടിച്ചമർത്തൽ എന്ന വിഷയത്തിൽ എം എ ഗഫൂർ അധ്യക്ഷനായി. എ ആർ സിന്ധു വിഷയം അവതരിപ്പിച്ചു.

സംഘടനാ റിപ്പോർട്ടിൻ മേൽ നടത്തിയ ചർച്ചയ‌്ക്ക‌് തിങ്കളാഴ‌്ച രാവിലെ ജനറൽ സെക്രട്ടറി മറുപടി പറയും. തുടർന്ന‌് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. വൈകിട്ട‌് നാലിന‌് ചെന്നൈ നഗരത്തിൽ തൊഴിലാളികളുടെ മഹാറാലി നടക്കും. സെയ‌്ദാപേട്ട‌് മെട്രോ സ‌്റ്റേഷൻ പരിസരത്ത‌് നിന്ന‌് വൈകിട്ട‌് നാലിന‌് പ്രകടനം ആരംഭിക്കും.

നന്ദനം വൈഎംസിഐ മൈതാന(എം ശിങ്കാരവേലർ നഗർ) ത്ത‌് ചേരുന്ന പൊതുസമ്മേളനത്തിൽ സിഐടിയു അഖിലേന്ത്യ പ്രസിഡന്റ‌് കെ ഹേമലത, ജനറൽ സെക്രട്ടറി തപസ‌് സെൻ തുടങ്ങിയവർ സംസാരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News