പൗരത്വ ഭേദഗതി നിയമം: വിദേശ ഇന്ത്യക്കാരുടെ പ്രതിഷേധം മാതൃകാപരം; പിണറായി വിജയൻ

മെൽബൺ: ഇന്ത്യൻ ഭരണഘടനയെയും, മതേരതത്വത്തെയും സംരക്ഷിക്കാൻ ഇന്ത്യയിലെ ജനങ്ങളോടെപ്പം വിദേശ ഇന്ത്യക്കാരും മുന്നോട്ടു വരണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു .

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഇന്ത്യൻ രാഷ്ട്രപതിക്ക് ഭീമ ഹർജി നൽകുന്നതിന്റെ ഉത്‌ഘാടനത്തോട് സംഘടിപ്പിച്ച ജനകീയ സദസ്സിനെ അഭിവാദ്യം ചെയ്തു നൽകിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സെക്യ്‌ലർ ഫോറം മെൽബണിൽ സംഘടിപ്പിച്ച ജനകിയ സദസ് മാതൃകാരമാണെന്നും ലോകരാജ്യങ്ങളിൽ പാർക്കുന്ന ഇന്ത്യക്കാർ അതാത് രാജ്യങ്ങളിൽ നടത്തുന്ന പ്രതിഷേധ സമരങ്ങൾ ഇന്ത്യയിലെ ജനാധിപത്യത്തെയും മതേതരത്വത്തെയും ആദരവോടെ കാണുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു .

വിദേശ ഇന്ത്യക്കാരും ബിജെപി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതക്കെതിരെ അണിനിരക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദേശത്തിൽ പറഞ്ഞു. മുൻ മുഖ്യമത്രി ഉമ്മൻ ചാണ്ടി, മുസ്ലിം ലീഗ് നേതാവ് ഈ റ്റി മുഹമ്മദ് ബഷീർ എന്നിവരും സെക്യ്‌ലർ ഫോറം മെൽബന്റെ ജനാധിപത്യ – മതേതര സംരക്ഷണ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

ഒരുമാസം നീണ്ടു നിൽക്കുന്ന ഒപ്പു ശേഖരണത്തിലൂടെ CAA യുടെ മറവിലുള്ള സംഘപരിവാറിന്റെ സവർണ്ണ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടാനും, മതേതര ഇന്ത്യയുടെ നട്ടെല്ല് ആയ ഭരണ ഘടനയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകും .

ഒപ്പുശേഖരണ ഉത്‌ഘാടനം മെൽബണിലെ ആദ്യകാല മലയാളി H ഡേവിഡ് നിർവ്വഹിച്ചു. ചടങ്ങിൽ തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു. സുരേഷ് വല്ലത്തു, അബ്ദുൽ ജലീൽ, അരുൺ ജോർജ് പാലക്കലോടി, സലിം മടക്കത്തറ, ഡോക്റ്റർ ദീപ ചന്ദ്രൻ റാം, ഡോക്റ്റർ ഷാജി വർഗീസ്, ഡോക്റ്റർ ആശാ മുഹമ്മദ്, സജി മുണ്ടയ്ക്കാൻ, അഫ്‌സൽ ഖാദർ, ഗീതു എലിസബത്തു, ജാസ്മിൻ, അഫ്താഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News