കാട്ടാക്കട സംഗീത് വധക്കേസ്; പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി

കാട്ടാക്കട സംഗീത് വധക്കേസിലെ പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി. ജെസിബി ഉടമ സജുവാണ് കീഴടങ്ങിയത്. സംഗീതിനെ ഇടിച്ചുകൊന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയാണ് ഇയാള്‍.

സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്തതിനാണ് സംഗീതിനെ അടിച്ചുകൊന്നത്.കാട്ടക്കട അമ്പലത്തിന്‍കാല കാഞ്ഞിരവിളയിലാണ് സംഭവമുണ്ടായത്. പ്രവാസി വ്യവസായിയാണ് കൊല്ലപ്പെട്ട സംഗീത്. മണ്ണെടുപ്പ് ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് കൊലപാതകമുണ്ടായത്.

ജെസിബിയുടെ ബക്കറ്റ് കൊണ്ട് തലയ്ക്കടിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയത്. പ്രതിയായ ചാരുപാറ സ്വദേശി സജു ഒളിവിലായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here