സിഐടിയു: തപന്‍സെന്‍ ജനറല്‍ സെക്രട്ടറി; കെ ഹേമലത പ്രസിഡന്റ്‌

മുഹമ്മദ്‌ അമീൻനഗര്‍(ചെന്നൈ): സിഐടിയു അഖിലേന്ത്യാ പ്രസിഡന്റായി കെ ഹേമലതയേയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നിനേയും അഖിലേന്ത്യാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.

എം എല്‍ മല്‍ക്കോട്ടിയയാണ് ട്രഷറര്‍. 16 വൈസ് പ്രസിഡന്റുമാരും 19 സെക്രട്ടറിമാരുമുണ്ട്. സെക്രട്ടറിയുടെ ഒരു ഒഴിവ് പിന്നീട് നികത്തും. ബസുദേവ് ആചാര്യ സ്ഥിരം ക്ഷണിതാവാണ്.

മറ്റ് ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍-എ കെ പത്മനാഭന്‍, ജെ എസ് മജുംദാര്‍, എ സൌന്ദരരാജന്‍, കെ ഒ ഹബീബ്, കെ കെ ദിവാകരൻ, ആനത്തലവട്ടം ആനന്ദന്‍, ജെ മേഴ്സിക്കുട്ടിഅമ്മ, മണിക് ദേ, മാലതി ചിട്ടിബാബു, രഘുനാഥ് സിങ്, ബിഷ്ണു മൊഹന്തി, എസ് വരലക്ഷ്മി, ഡി എല്‍ കരാട്, ബേബി റാണിഏ എൺ സായിബാബു, സുഭാഷ്‌ മുഖർജി.

സെക്രട്ടറിമാര്‍-എസ് ദേബ്റോയ്, എളമരം കരീം, കാശ്മീര്‍സിങ് ഠാക്കൂര്‍, പ്രശാന്ത നന്ദി ചൌധുരി, ജി സുകുമാരന്‍, പി നന്ദകുമാർ,, എം എ ഗഫൂര്‍, ഡി ഡി രാമാനന്ദന്‍, എ ആര്‍ സിന്ധു, കെ ചന്ദ്രന്‍പിള്ള, മീനാക്ഷിസുന്ദരം, ഉഷാറാണി, അനാദി സാഹു, ചുക്ക രാമലു, മധുമിത ബന്ദോപാധ്യായ, അമിതാവ ഗുഹ, ആർ കരുമലയ്യൻ, തപൻ ശർമ, പ്രമോദ്‌ പ്രധാൻ

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News