കെപിസിസി ഭാരവാഹി പട്ടിക പ്രതിഷേധവുമായി ലതികാ സുഭാഷ്; സോണിയാ ഗന്ധിക്ക് പരാതി നല്‍കി

കോട്ടയം: കെപിസിസി ഭാരവാഹി പട്ടികയില് എതിര്പ്പുമായി ലതികാ സുഭാഷ്. വനിതകളുടെ മനസ് വ്രണപ്പെടുത്ത ലിസ്റ്റാണ് നിലവില് കെപിസിസിയുടേതെന്ന് ലതികാ സുഭാഷ് പ്രതികരിച്ചു.

ജനറൽ സെക്രട്ടറിമാരിൽ ഒരു വനിതയ്ക്ക് മാത്രമാണ് ഇടം നേടാനായത്. ഇത് പ്രതിഷേധാർഹമാണെന്ന് ലതികാ സുഭാഷ് പറഞ്ഞു. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തിലൂടെ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇനി പ്രഖ്യാപിക്കാനിരിക്കുന്ന സ്ഥാനങ്ങളിലേക്ക് വനിതകൾക്ക് മതിയായ പ്രാതിനിധ്യം വേണം. ഭാരവാഹി പട്ടികയിൽ വനിതകളെ ഉൾപ്പെടുത്താൻ നേതൃത്വം തയ്യാറാകണമെന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News