കിം ജോങ് ഉന്നിന്റെ പിതൃസഹോദരി നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും പൊതുവേദിയില്‍. ആറു വര്‍ഷത്തെ അഭ്യൂഹങ്ങള്‍ക്കു വിരാമം കുറിച്ചാണ് കിം ക്യോങ് ഹുയ് വീണ്ടും പൊതുവേദിയിലെത്തിയിരിക്കുന്നത്.
കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലിന്റെ ഒരേയൊരു സഹോദരിയാണിവര്‍. ചാന്ദ്രപുതുവര്ഷാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകളിലെ പ്രധാന അതിഥികളില്‍ ഒരാളായി കിം ക്യോങ്ങിന്റെ പേര് ഉള്‍പ്പെടുത്തിയ വിവരം കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണു പുറത്തുവിട്ടത്.
പ്യോങ്ങ്യാങ്ങിലെ തിയറ്ററില്‍ ശനിയാഴ്ച നടന്ന ആഘോഷപരിപാടികള്‍ വീക്ഷിക്കുന്ന കിം ക്യോങ്ങിന്റെ ചിത്രം ഉത്തര കൊറിയന്‍ പത്രങ്ങളും പുറത്തുവിട്ടു. കിം ജോങ് ഉന്നിനും ഭാര്യ റി സോള്‍ ജുവിനും ഒപ്പമിരുന്നായിരുന്നു സംജിയോന് തിയറ്ററിലെ ആഘോഷങ്ങള്‍ക്ക് കിം ക്യോങ് സാക്ഷ്യം വഹിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here