പൗരത്വ നിയമം റദ്ദാക്കുംവരെ വിശ്രമമില്ല: പിണറായി വിജയന്‍

പൗരത്വ ഭേദഗതി നിയമം റദ്ദാക്കുംവരെ വിശ്രമമില്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുംവരെ വിശ്രമമില്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മനുഷ്യമഹാശൃംഖലയില്‍ പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപം കുടുംബസമേതം കണ്ണിചേര്‍ന്നശേഷം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൗരത്വ ഭേദഗതി നിയമമോ പൗരത്വ പട്ടികയോ ജനസംഖ്യ രജിസ്റ്ററോ കേരളത്തില്‍ നടപ്പാക്കില്ലെന്ന് കേരളം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ പറയുന്നതൊന്നും നടപ്പാക്കുന്ന നാടല്ല കേരളം.മതം നോക്കി പൗരത്വം നിര്‍ണയിക്കുന്ന ഈ കാടന്‍ നിയമത്തിന് ലോകമാകെ എതിരാണ്. ഭരണാധികാരികള്‍ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കി. ഐക്യരാഷ്ട്ര സഭപോലും വിയോജിപ്പ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News