കൈരളി ന്യൂസ് ഇന്നോടെക് അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു; അവസാന തിയ്യതി ഫെബ്രുവരി 10

തിരുവനന്തപുരം: മലയാളികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കൈരളി ന്യൂസ് നല്‍കുന്ന ഇന്നോടെക്ക് അവാര്‍ഡ് 2020 ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

ഐടി സ്റ്റാര്‍ട്ടപ്പ്, ഐടിയിതര സ്റ്റാര്‍ട്ടപ്പുകള്‍, സാമൂഹ്യപ്രതിബദ്ധത സ്റ്റാര്‍ട്ടപ്പുകള്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

കമ്പനിയുടെ വിശദാംശങ്ങളും കമ്പനിയെക്കുറിച്ചുള്ള ലഘു വിവരങ്ങളും സഹിതം അപേക്ഷിക്കുക. 1.അപേക്ഷ അയക്കേണ്ട അവസാന തീയ്യതി – 2020 ഫിബ്രുവരി 10.

ടെക്നോപാര്‍ക്ക് സ്ഥാപക സിഇഒ ജി വിജയരാഘവന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജിഗോപിനാഥ് എന്നിവര്‍ അടങ്ങുന്ന ജൂറി അവാര്‍ഡ് ജേതാക്കളെ തെരെഞ്ഞെടുക്കും. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും

യോഗ്യതകള്‍:

1. 2020 ജനുവരി ഒന്നിന് 45 വയസ്സ് തികയാത്ത മലയാളികളായ സംരംഭകരാകണം.
2. സംരംഭം കേരളത്തിലാകണമെന്നില്ല.
3. കൃത്യമായി നിര്‍ണയിക്കാവുന്ന വ്യക്തിഗത സംഭാവനകളാകണം.
3. സംരംഭത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നവരായിരിക്കണം.
4. മുഖ്യ സംരംഭകരില്‍ ഒരാളെങ്കിലും മലയാളിയായിരിക്കണം.
5. ഐടി, നോണ്‍ ഐടി മേഖലയിലുള്ള സംരംഭകരെയും പരിഗണിക്കും.
6. സാമൂഹികോന്‍മുഖ സംരംഭക അവാര്‍ഡ് മികച്ച സാമൂഹിക സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന മാതൃക
മുന്നോട്ടുവച്ചവര്‍ക്കായിരിക്കും.
7. 2015 ജനുവരി ഒന്നിനു ശേഷം സംരംഭം തുടങ്ങിയവരായിരിക്കണം.
8. ഇവര്‍ ഒന്നാം തലമുറ സംരംഭകരായിരിക്കണം (മാതാപിതാക്കളോ സഹോദരങ്ങളോ വ്യവസായവാണിജ്യ സംരംഭകരായിരിക്കരുത്).
9. ജനകീയ നാമനിര്‍ദേശത്തിലൂടെയും അപേക്ഷ സ്വീകരിക്കും.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട വിശദാംശങ്ങള്‍:

1.അവാര്‍ഡിന് പരിഗണിക്കേണ്ട വ്യക്തിയുടെ പേരും വിലാസവും.
2.ഫോണ്‍ നമ്പരും ഇമെയില്‍ ഐഡിയും നിര്‍ബന്ധം.
3.സംരംഭത്തിന്‍റെ വിലാസം, ടെലിഫോണ്‍ നമ്പര്‍, ഇമെയില്‍.
4.സംരംഭം തുടങ്ങിയ വര്‍ഷം, തൊഴില്‍ നേടിയവരുടെ എണ്ണം തുടങ്ങിയ വിശദവിവരങ്ങള്‍.
5.അവാര്‍ഡിനു നിര്‍ദേശിക്കപ്പെടുന്ന ആള്‍ക്കു സമാന സംരംഭകരില്‍നിന്നുള്ള വ്യത്യാസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News