പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ എണ്ണ സംഭരണിക്കായി ഭൂമി ഏറ്റെടുക്കുന്നത് പുനപരിശോധിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ എണ്ണ സംഭരണിക്കായി ഭൂമി ഏറ്റെടുക്കുന്നത്പു നപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പദ്ധതി ഉപേക്ഷിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയ പയ്യന്നൂര്‍ മണ്ഡലം എല്‍ ഡി എഫ് നേതാക്കന്മാരോട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുത്ത് നല്‍കാനുള്ള തീരുമാനം പുന പരിശോധിക്കുന്നത്.

കണ്ടങ്കാളിയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എണ്ണ സംഭരണി പദ്ധതി ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പയ്യന്നൂര്‍ മണ്ഡലം എല്‍ ഡി എഫ് നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ബി പി സി എല്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം നടത്തുന്ന സാഹചര്യത്തിലും ജനങ്ങളുടെ ആശങ്ക പരിഗണിച്ചും പദ്ധതി ഉപേക്ഷിക്കണമെന്ന് ആയിരുന്നു അഭ്യര്‍ത്ഥന.ഭൂമി ഏറ്റെടുക്കുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചക്കുശേഷം എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.

നിര്‍ദിഷ്ട പദ്ധതിക്കായി കണ്ടങ്കാളി യില്‍ 86 ഏക്കര്‍ വിസ്തൃതിയില്‍ ഭൂമി ഏറ്റെടുക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഭൂമി ഏറ്റെടുക്കാന്‍ ആയി സ്‌പെഷ്യല്‍ തഹസില്‍ദാറെ നിയമിക്കുകയും പ്രത്യേക ഓഫീസ് തുറന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനകള്‍ പദ്ധതിക്കെതിരെ സമരത്തിലാണ്.

ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന പ്രത്യേക സാഹചര്യത്തിലാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത് നല്‍കുന്ന കാര്യം പുന പരിശോധിക്കാന്‍ തീരുമാനിച്ചത്.പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനുള്ള കേരളത്തിന്റെ മറുപടി കൂടിയായി മാറും ഈ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News