കൊറോണ വൈറസ്: കേരളത്തിലും അതീവ ജാഗ്രത; ചൈനയില്‍ നിന്നെത്തുന്നവര്‍ക്ക് പ്രത്യേക മെഡിക്കല്‍ ചെക്കപ്പ്

ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും വൈറസ് ബാധയ്‌ക്കെതിരെ അതീവ ജാഗ്രത.

ചൈനയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗബാധിത പ്രദേശത്തു നിന്ന് സംസ്ഥാനത്ത് എത്തിയ 288 നിരീക്ഷണത്തിലാണ്.

വൈറസ് ഭീതിയിൽ ചൈനയിൽ കഴിയുന്ന വിദ്യാർത്ഥികളടക്കമുള്ള മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

കൊറോണ വൈറസ് ചൈനയിൽ സ്ഥിരീകരിച്ച സാഹചര്യം മുതൽ ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും വൈറസ് ബാധയ്‌ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് ആ‍വശ്യപ്പെട്ടു.

ചൈനയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 288 പേരാണ് രോഗബാധിത പ്രദേശത്തു നിന്ന് സംസ്ഥാനത്തേക്ക് എത്തിയത്. ഇതില്‍ 281 പേര്‍ വീടുകളിലും ഏഴു പേര്‍ വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്.

ഇവരില്‍ സംശയാസ്പദമായവരുടെ രക്തസാമ്പിളുകള്‍ പൂണെയിലെ എന്‍. ഐ. വി യിലേക്ക് പരിശോധനയക്കയച്ചു. അതേസമയം, ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരില്‍ ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

അതെസമയം, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഭീതിയിൽ കഴിയുന്ന വിദ്യാർത്ഥികളടക്കമുള്ള മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

ചീഫ് സെക്രട്ടറി ടോം ജോസ് ഇത് സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറിയുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടു. നേരത്തെ മുഖ്യമന്ത്രിയും കേന്ദ്ര വിദേശകാര്യമന്ത്രിക്ക് ഇൗ വിഷയത്തിൽ കത്തയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel