‘ ഇന്ത്യയിലാണ് ജീവിച്ചിരുന്നതെങ്കില്‍ നൊബേല്‍ സമ്മാനം ലഭിക്കുമായിരുന്നില്ല-അഭിജിത് ബാനര്‍ജി’

ഇന്ത്യയിലാണ് ജീവിച്ചിരുന്നതെങ്കില്‍ നൊബേല്‍ സമ്മാനം ലഭിക്കുമായിരുന്നില്ലെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി.

ജയ്പുര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയില്‍ അധ്യാപകനാണ് അഭിജിത് ബാനര്‍ജി.ഒരു വ്യക്തിയ്ക്ക് ഒറ്റയ്ക്ക് നേടാവുന്നതല്ല നൊബേല്‍ പോലുള്ള അംഗീകാരം.

ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ വിദ്യാര്‍ഥികളുള്ള എംഐടിയില്‍ പ്രവര്‍ത്തിക്കുന്നത് നേട്ടത്തിന് സഹായകമായി. വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് തന്റെ അംഗീകാരത്തിന് കാരണക്കാരെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു. പ്രാഗല്‍ഭ്യമുള്ളവര്‍ കുറവായതിനാലല്ല മറിച്ച് നേട്ടങ്ങളിലേക്ക് നയിക്കുന്ന തരത്തിലുള്ള കൂട്ടായ്മയുടെ അഭാവമാണ് നൊബേല്‍ പോലെയുള്ള അംഗീകാരങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് ലഭിക്കാത്തതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News