മോഷ്ടിച്ച പണവുമായി കള്ള് കുടിക്കാനെത്തി; ഷാപ്പില്‍ വെച്ച് പൊലീസ് പൊക്കി

മാനന്തവാടി: മോഷ്ടിച്ച പണവുമായി കള്ള് കുടിക്കാനെത്തിയ ആളെ ഷാപ്പില്‍ വെച്ച് കയ്യോടെ പിടികൂടി പൊലീസ്. മാനന്തവാടി കണിയാരത്തെ ലാഗ്രെയ്സ് ഹോട്ടലില്‍ നിന്ന് മോഷ്ടിച്ച പണവുമായാണ് ഇയാള്‍ കള്ളുകുടിക്കാനെത്തിയത്.

അറസ്റ്റിലായ കണിയാരം പൂവളപ്പില്‍ സകരിയ (40)നെ മാനന്തവാടി കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ഇയാള്‍ ഹോട്ടലില്‍ കയറി മോഷണം നടത്തിത്.

ജനല്‍ തുറന്ന് അകത്ത് പ്രവേശിച്ച സകരിയ മേശയിലുണ്ടായിരുന്ന 1620 രൂപയും മൊബൈല്‍ ചാര്‍ജറും മോഷ്ടിച്ചു. ഹോട്ടലുടമയുടെ പരാതി പ്രകാരം രാവിലെ തന്നെ മാനന്തവാടി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിഞ്ഞു. മാനന്തവാടിക്ക് അടുത്തുള്ള കള്ളുഷാപ്പില്‍ നിന്ന് ഇയാളെ കയ്യോടെ പിടികൂടുകയും ചെയ്തു.

ഹോട്ടലില്‍ നിന്ന് മോഷ്ടിച്ച നാണയങ്ങള്‍ ടൗണിലെ കടകളില്‍ കൊടുത്ത് ഇയാള്‍ നോട്ടാക്കി മാറ്റിയിരുന്നു. മോഷ്ടിച്ച പണം മാനന്തവാടിയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

മാനന്തവാടി സിഐ എം.എം. അബ്ദുല്‍ കരീമിന്റെയും എസ്‌ഐ സി.ആര്‍. അനില്‍കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പഴുതടച്ച അന്വേഷണത്തിലൂടെ മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയത്. സ്‌കറിയ മുന്‍പും മോഷണ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News