‘എന്റെ ഭാര്യ ഹിന്ദു, ഞാന്‍ മുസ്ലീം, എന്റെ മക്കള്‍ ഹിന്ദുസ്ഥാന്‍’; ഷാരൂഖ് ഖാന്‍ പറയുന്നു

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മതത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശസ്‌നേഹപരമായ പോസ്റ്റുകളും ആശംസകളും കൊണ്ട് ഇന്റര്‍നെറ്റ് നിറയുന്നതിനിടയിലാണ് കിംഗ് ഖാന്റെ വീഡിയോ ചര്‍ച്ചയാകുന്നത്.

ഷാരൂഖ് ഖാന്‍ മതത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്ന ഒരു വീഡിയോയാണ് ഓണ്‍ലൈനില്‍ പങ്കു വച്ചിട്ടുള്ളത്. താരം അടുത്തിടെ പങ്കെടുത്ത ഒരു ടെലിവിഷന്‍ ഷോയുടെ സെറ്റില്‍ നിന്നാണ് മതത്തെക്കുറിച്ച് സംസാരിച്ചത് . ഈ വീഡിയോ ക്ലിപ്പാണ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്.

ഞങ്ങള്‍ ഒരിക്കലും ഹിന്ദുക്കളെയും മുസ്ലീങ്ങളെയും കുറിച്ച് സംസാരിച്ചിട്ടില്ല. ‘എന്റെ ഭാര്യ ഹിന്ദു, ഞാന്‍ മുസ്ലീം, എന്റെ മക്കള്‍ ഹിന്ദുസ്ഥാന്‍’ എന്നാണ് ഷാരൂഖ് വീഡിയോയില്‍ വ്യക്തമാക്കുന്നത്. ‘സ്‌കൂളില്‍ നമ്മുടെ മതം എഴുതണം. എന്റെ മകള്‍ ചെറുപ്പമായിരുന്നപ്പോള്‍ അവള്‍ എന്നോട് ചോദിച്ചു, ഞങ്ങള്‍ ഏത് മതത്തില്‍ പെട്ടവരാണെന്ന്. ഞങ്ങള്‍ ഇന്ത്യക്കാരാണെന്നും മതമില്ലെന്നും ഞാന്‍ അവളോട് പറഞ്ഞു’ താരം പറയുന്നു.

തന്റെ വീടിനുള്ളില്‍ ഒരു മതവും അടിച്ചേല്‍പ്പിക്കപ്പെടുന്നില്ലെന്ന് ഷാരൂഖ് ഖാന്‍ പറയുന്നത് ഇതാദ്യമല്ല. എല്ലാ മതങ്ങളെയും തന്റെ വീട്ടില്‍ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നുവെന്നും നേരത്തെ ഒരു അഭിമുഖത്തില്‍, ഷാരൂഖ് ഖാന്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News