നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി നടപടിക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ വിടുതല്‍ ഹര്‍ജി തളളിയ വിചാരണക്കോടതി നടപടിക്കെതിരെ അപ്പീലുമായി ദിലീപ് ഹൈക്കോടതിയില്‍.

കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം തന്നെ വിചാരണ ചെയ്യാനു‍ളള നീക്കം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി ജയിലില്‍ വച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേക വിചാരണ വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു. അപ്പീല്‍ നാളെ പരിഗണിച്ചേക്കും.

പ്രതിപ്പട്ടികയില്‍ നിന്നും ഒ‍ഴിവാക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തളളിയതിനെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ തനിക്കെതിരെ തെളിവുകളില്ല. ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊ‍ഴി മാത്രമാണ് തനിക്കെതിരെയുളളത്.

കേസിലെ ഇര പോലും തന്‍റെ പേര് പറഞ്ഞിട്ടില്ല. വിടുതല്‍ ഹര്‍ജി തളളിയതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ തനിക്ക് സമയം നല്‍കിയിട്ടില്ലെന്നും ദിലീപ് ആരോപിക്കുന്നു. തനിക്കെതിരെയും മറ്റ് പ്രതികള്‍ക്കെതിരെയും ചുമത്തിയ കുറ്റങ്ങളും വ്യത്യസ്തമാണ്.

അതിനാല്‍ ഒരുമിച്ച് കുറ്റം ചുമത്താന്‍ ക‍ഴിയില്ല. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം തന്നെ വിചാരണ ചെയ്യാനുളള നീക്കം നിയമപരമല്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം തന്നെ പള്‍സര്‍ സുനി ജയിലില്‍ വച്ച് തന്നെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേക വിചാരണ വേണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ദിലീപ് നല്‍കിയിട്ടുണ്ട്.

പള്‍സര്‍ സുനി, വിഷ്ണു, സനല്‍ എന്നിവര്‍ ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു അറസ്റ്റിന് മുമ്പായി ദിലീപ് പരാതി നല്‍കിയിരുന്നത്. ഈ കേസില്‍ താന്‍ ഇരയാണ്.

അതിനാല്‍ താന്‍ പ്രതിയായ നടിയെ ആക്രമിച്ച കേസിനൊപ്പം ഇത് പരിഗണിക്കുന്നത് നിയമത്തിന്‍റെ ദുരുപയോഗമാണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News