‘രാഷ്ട്രത്തിന്റെ ആത്മാവ് ഭീഷണിയില്‍’; പ്രമുഖരുടെ തുറന്ന കത്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന വിദ്യാര്‍ഥികളുടെയും മറ്റ് സംഘടനകളുടെയും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി ഇന്ത്യയിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ തുറന്ന കത്ത്.

ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ, സംവിധായിക മീരാ നായര്‍, സംഗീതജ്ഞന്‍ ടി.എന്‍ കൃഷ്ണ, ചരിത്രകാരന്‍മാരായ അമിതാവ് ഘോഷ്, റൊമില ഥാപ്പര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള 300 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. പൗരത്വ നിയമം ഭേദഗതി ചെയ്തതും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതും രാജ്യത്തിന്റെ ആത്മാവിന് ഭീഷണിയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സി.എ.എക്കും എന്‍.ആര്‍.സിക്കുമെതിരെ ശബ്ദമുയര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധിക്കുന്നവര്‍ക്കും ഐക്യദാര്‍ഢ്യം അറിയിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ തത്വങ്ങള്‍ക്ക് എതിരായി ഒരുമിച്ച് ശബ്ദമുയര്‍ത്തുന്നവര്‍ ബഹുസ്വരതയും നാനാത്വവുമുള്ള സമൂഹം നിലനിര്‍ത്തുമെന്ന പ്രതീഷയാണ് നല്‍കുന്നതെന്നും കത്തില്‍ പറയുന്നു.പലരും അനീതിക്കെതിരെ മൗനം പാലിക്കുന്നു. നിലവിലുള്ള സാഹചര്യം ഭരണഘടനാ തത്വങ്ങള്‍ മുറുക്കെ പിടിക്കാന്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News