കഴിഞ്ഞ വര്‍ഷം മോദിക്ക് പുരസ്‌ക്കാരം നല്‍കിയയാള്‍ക്ക് ഇത്തവണ പത്മഭൂഷണ്‍; പ്രത്യുപകാരമോ

രാജ്യത്തെ സിവിലിയന്‍ അവാര്‍ഡുകള്‍ കേന്ദ്ര ഭരണകക്ഷിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് നല്‍കുന്നതെന്ന ആരോപണം സമീപകാലത്തായി ശക്തമാണ്. ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും മുന്‍കാല നേതാക്കള്‍ക്ക് സമീപകാലത്തായി സിവിലിയന്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കപ്പെട്ടതും ഏറെ ചര്‍ച്ചയായിരുന്നു. ഇത്തവണത്തെ സിവിലിയന്‍ പുരസ്‌ക്കാരങ്ങളും വ്യത്യസ്തമല്ല.
എന്നാല്‍ സര്‍ക്കാരുമായുള്ള പ്രത്യയശാസ്ത്ര ഐക്യമല്ല, മറിച്ച് മോദിയുമായുള്ള ബന്ധമാണ് ഇത്തവണത്തെ പത്മഭൂഷണ്‍ പുരസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന ആരോപണം. അമേരിക്കയില്‍ വിദ്യാഭ്യാസ- മാര്‍ക്കറ്റിംങ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ജഗദീഷ് സേത്തിന് പത്മഭൂഷണ്‍ നല്‍കിയതാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദമായത്.
കഴിഞ്ഞ വര്‍ഷം മോദിക്ക് പുരസ്‌ക്കാരം നല്‍കിയതിന്റെ ഉപകാര സ്മരണയായാണ് ഇദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയതെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉന്നയിക്കുന്നത്.കഴിഞ്ഞ വര്‍ഷമാണ് മോദിക്ക് ഫിലിപ്പ് കോട്ലര്‍ പ്രസിഡന്‍ഷ്യല്‍ പുരസ്‌ക്കാരം ലഭിക്കുന്നത്. ആ ഘട്ടത്തില്‍ അത് വലിയ വാര്‍ത്തയുമായിരുന്നു. ആ പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യത്തെ ആളായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here