പൗരത്വ നിയമ ഭേദഗതി: സംസ്ഥാന സര്‍ക്കാറിന്‍റെ സ്യൂട്ടില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

പൗരത്വ നിയം ഭേദഗതിക്ക് എതിരായ സംസ്ഥാന സർക്കാരിന്‍റെ അന്യായത്തിൽ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടിസ്. സുപ്രീംകോടതി നിയമത്തിന്‍റെ റൂള്‍ 27 പ്രകാരമാണ് നോട്ടീസ്.

പ്രോസസിങ് ഫീസും ഹര്‍ജിയുടെ കോപ്പിയും സംസ്ഥാന സര്‍ക്കാര്‍ രജിസ്ട്രിക്ക് കൈമാറി.

ഒറിജിനല്‍ സ്യൂട്ട് ആയതിനാല്‍ കോടതിയില്‍ വരാതെ തന്നെ നോട്ടീസ് ആവുകയാണ് രീതി. നോട്ടീസ് ലഭിച്ച് 28 ദിവസത്തിനകം കേന്ദ്രം വക്കാലത്ത് ഫയല്‍ ചെയ്യണമെന്നാണ് ചട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News