പൊലീസ് സ്‌റ്റേഷനുകളുടെ അധികാര പരിധി മറികടന്നും ഇനി എഫ്ഐആർ രജിസ്ട്രർ ചെയ്യാം

പൊലീസ് സ്‌റ്റേഷനുകളുടെ അധികാര പരിധി മറികടന്നും ഇനി മുതൽ എഫ് ഐ ആർ രജിസ്ട്രർ ചെയ്യാം. കുറ്റകൃത്യം നടക്കുന്ന സ്ഥലത്തെ പോലീസ് സ്‌റ്റേഷനിൽ തന്നെ എഫ്ഐആർ രജിസ്ട്രർ ചെയ്യണമെന്ന വ്യവസ്ഥ മാറ്റി ഡിജിപി ഉത്തരവ് ഇറക്കി. സിആര്‍പിസി 170 പ്രകാരമാണ് ഇത് ചെയ്യുന്നത്.

കുറ്റക്യതം നടന്ന സ്ഥലത്തെ പോലീസ് സ്‌റ്റേഷനിൽ തന്നെ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യമെന്ന നിബന്ധന മാറുന്നതോടെ കുറ്റന്വേഷണ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് വരിക.

ട്രെയിനിലോ ബസ്സിലോ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നയാള്‍ക്ക് സംഭവം ഉണ്ടായ സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകണമായിരുന്നെങ്കിൽ ഇനി മുതൽ അതിന് മാറ്റം വരികയാണ്.

ഇറങ്ങുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് എഫ്ഐആര്‍ അയച്ചുകൊടുക്കും. ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരമാണ് ഇത് ചെയ്യുന്നത്.

ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റകൃത്യത്തെക്കുറിച്ച് അറിവ് ലഭിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തപക്ഷം അദ്ദേഹത്തിന് രണ്ടുവര്‍ഷം വരെ തടവും പിഴയും ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമം വ്യവസ്ഥ ചെയ്യുന്നു.

ഈ സാഹചര്യത്തിലാണ് അധികാരപരിധിയുടെ പുറത്ത് നടന്ന കുറ്റകൃത്യമാണെങ്കിലും എഫ.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേയ്ക്ക് അയച്ചുകൊടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചത്.

നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ വകുപ്പുതലത്തിലും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഉത്തര്‍ പ്രദേശ് സര്‍ക്കാരും ലളിതകുമാരിയും തമ്മില്‍ നടന്ന കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിജിപി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel