
ഇലാസിഗ്: കിഴക്കന്‍ തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 6.8 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സിവ്റിസാണ്. സിറിയ, ലെബനന്‍, ഇറാഖ്, ഇറാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. മലാത്യയില്‍ മാത്രമായി 1500 പേര്‍ ദുരന്തബാധിതരായി.
പ്രസിഡന്റ് റിസെപ് തയ്യിപ് എര്‍ദോഗന്‍ ഇസ്താംബുളില്‍ നടക്കാനിരുന്ന പരിപാടി മാറ്റിവച്ച് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ എല്ലാവിധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ടെന്ന് എര്‍ദോഗന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇലാസിഗില്‍നിന്ന് മാത്രമായി 43 പേരെ രക്ഷപ്പെടുത്തിയിരുന്നു. 19 പേരോളം ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. 3500 രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് തെരച്ചില്‍ നടത്തുന്നുണ്ട്.
എന്നാല്‍, കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ശാശ്വതമല്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നിലവില്‍ 72 കെട്ടിടം തകര്‍ന്നടിഞ്ഞു. 514 കെട്ടിടം പൂര്‍ണമായും 409 കെട്ടിടം ഭാഗികമായും നശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here