മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞ് വീണു മരിച്ച ധനരാജിന്റെ കുടുംബാംഗങ്ങളെ മന്ത്രി ഇ പി ജയരാജന്‍ സന്ദര്‍ശിച്ചു

പാലക്കാട്: മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞ് വീണു മരിച്ച ഫുട്‌ബോള്‍ താരം ധനരാജിന്റെ കുടുംബാംഗങ്ങളെ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ സന്ദര്‍ശിച്ചു. ധനരാജിന്റെ ഭാര്യക്ക് ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

പാലക്കാട് കൊട്ടേക്കാടുള്ള ധനരാജിന്റെ വീട്ടിലെത്തിയാണ് മന്ത്രി ഇ പി ജയരാജന്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. അപ്രതീക്ഷിതമായി കളിക്കളത്തില്‍ വെച്ചുണ്ടായ വേര്‍പാടിന്റെ വേദനയില്‍ നിന്ന് കുടുംബാംഗങ്ങള്‍ ഇനിയും മുക്തരായിട്ടില്ല.

രണ്ടു വയസ്സുള്ള കുട്ടിയും ഭാര്യയുമടങ്ങുന്നതാണ് ധനരാജിന്റെ കുടുംബം. ധനരാജിന്റെ ഭാര്യക്ക് ജോലി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് സന്ദര്‍ശനത്തിന് ശേഷം മന്ത്രി പറഞ്ഞു

സന്തോഷ് ട്രോഫി താരമായ ധനരാജ് ഉള്‍പെടെ ഉള്ള 10 കായിക താരങ്ങക്ക് സര്‍ക്കാര്‍ ജോലി ഉറപ്പുനല്‍കിയിരുന്നു. ജോലി നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുമ്പോഴാണ് ധനരാജിന്റെ മരണം. ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചും മറ്റു വഴികളിലൂടെയും ധനരാജിന്റെ കുടുംബത്തിന് ഫുട്‌ബോള്‍ സ്‌നേഹികള്‍ സഹായമെത്തിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News