ഗോത്രസംസ്‌കാരത്തിന്റ നേര്‍ക്കാഴ്ചകളുമായി ഗദ്ദിക മേളയ്ക്ക് കണ്ണൂരില്‍ തിരിതെളിഞ്ഞു

കണ്ണൂര്‍: ഗോത്രസംസ്‌കാരത്തിന്റ നേര്‍ക്കാഴ്ചകളുമായി ഗദ്ദിക മേളയ്ക്ക് കണ്ണൂരില്‍ തിരിതെളിഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളും കിര്‍ത്താഡ്സും സംയുക്തമായാണ് പത്ത് ദിവസം നീളുന്ന മേള സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു.

ഗോത്ര വിഭാഗങ്ങളുടെ വിഭാഗങ്ങളുടെ പരമ്പരാഗത ഉല്‍പന്നങ്ങള്‍ക്കു മികച്ച വേദി ഒരുക്കുകയാണ് ഗദ്ദികയുടെ ലക്ഷ്യം. തനതു രുചികളും പാരമ്പര്യ ഉത്പന്നങ്ങളും മേളയുടെ പ്രധാന ആകര്‍ഷണങ്ങളാകും. ഗോത്ര ഭക്ഷണത്തിനു പുറമെ അന്യം നിന്നുപോകുന്ന പരമ്പരാഗത കലാരൂപങ്ങളും ഗോത്ര വൈദ്യവും നേരിട്ടനുഭവിച്ചറിയാനുള്ള അവസരമാണ് ഗദ്ദിക.

പരമ്പരാഗത ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും അവയ്ക്ക് വിപണി ഉറപ്പുവരുത്തുകയുമാണ് മേളയുടെ ലക്ഷ്യം. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ മന്ത്രി എ കെ ബാലന്‍ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

പൂര്‍ണമായും സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന മേളയില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവന്‍ സംരംഭകര്‍ക്ക് ലഭിക്കും. പൊതുവിപണിയില ലഭ്യമാകാത്ത മുള, ചൂരല്‍ ഈറ്റ, മരത്തടി തുടങ്ങിയവ കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍, കരകൗശല ഉല്‍പന്നങ്ങള്‍, പാത്രങ്ങള്‍, ചിത്രങ്ങള്‍, വന വിഭവങ്ങളായ മുളയരി, റാഗി, കാട്ടു തേന്‍, ശര്‍ക്കര, കസ്തുരി മഞ്ഞള്‍, രാമച്ചം തുടങ്ങിയവ മേളയിലുണ്ട്. പട്ടികജാതി വിഭാഗത്തിന്റെ 60 ഉം പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ 20 സ്റ്റാളുകളുമായി 80 സ്റ്റാളുകളാണ് മേളയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News