കോണ്‍ഗ്രസിനുളളിലെ ചതിയുടെ കഥകള്‍ പറയുന്ന ജി ബാലചന്ദ്രന്റെ പുസ്തകം ശ്രദ്ധേയമാകുന്നു

കോണ്‍ഗ്രസിനുളളിലെ ചതിയുടെ കഥകള്‍ പറയുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് പ്രൊഫസര്‍ ജി ബാലചന്ദ്രന്റെ പുസ്തകം ശ്രദ്ധേയമാകുന്നു. അനുഭവങ്ങളുടെ അകത്തളങ്ങളില്‍’ എന്ന ആത്മകഥയിലാണ് കോണ്‍ഗ്രസിനുളളിലെ ചതിയുയടെ കഥകള്‍ വെളിപെടുത്തുന്നത്. രമേശ് ചെന്നിത്തലയുടെ മകന്റെ പുസ്തക പ്രസാദക സംരഭമാണ് പുസ്തകം വിപണിയിലെത്തിക്കുന്നത്

കോണ്‍ഗ്രസിനുളളിലെ ചതിയുടെയും വഞ്ചനയുടെയും കഥകള്‍ അനാവരണം ചെയ്യുന്ന സ്വയം ഭാഷണമാണ് എഐസിസി അംഗവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ പ്രൊഫസര്‍ ജി ബാലചന്ദ്രന്റെ ആത്മകഥ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം തിരുവനന്തപുരം സ്‌റ്റൈല്‍ വേറേ’ എന്ന അധ്യായത്തിലാണ് തന്നെ കാലുവാരി തോല്‍പ്പിച്ച കോണ്‍ഗ്രസ് നേതാക്കളുടെ പേര് വെളിപ്പെടുത്തുന്നത്.

ആറ്റിങ്ങല്‍ ലോകസഭ മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്ത തന്നെ തിരുവനന്തപുരത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചു എന്ന് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ കണ്‍വീനറായ പാലോട് രവി ദിനം പ്രതിപണം വാങ്ങും എന്നാല്‍ പ്രവര്‍ത്തനം ചട്ടപടിയായിരുന്നു. വര്‍ക്കലയുലെ സ്വീകരണ പരിപാടികള്‍ അട്ടിമറിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് ദിവസവും, വേട്ടെണ്ണല്‍ ദിവസവും വര്‍ക്കല കഹാര്‍ അജ്ഞാതവാസത്തിലായിരുന്നു.

ആര്യനാട് എംഎല്‍എയായിരുന്ന ജി.കാര്‍ത്തികേയനും, കാട്ടക്കട എംഎല്‍എയായ ജി.ശക്തനും സ്ഥാനാര്‍ത്ഥിയുടെ വണ്ടിയില്‍ കയറാന്‍ പോലും തയ്യാറായില്ല. നെടുമങ്ങാട് മണ്ഡലത്തില്‍ വച്ച് മൊബൈല്‍ ഫോണും 50,000 രൂപയും മോഷ്ടിച്ചു. പ്രചാരണത്തിനെന്ന് പറഞ്ഞ് വാങ്ങിയ രണ്ട് ലക്ഷം രൂപയുമായി സുഹൃത്ത് മുങ്ങി. അക്കമിട്ട് നിരത്തുകയാണ് ചതിയുടെ കഥകള്‍ . താന്‍ ആലപ്പുഴ നഗരസഭ ചെയര്‍മാനാകാതിരിക്കാന്‍ മുന്‍ മന്ത്രി തച്ചടി പ്രഭാകരന്‍ നടത്തിയ നീക്കങ്ങളും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട് .

രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത് ചെന്നിത്തലയുടെ ഉടമസ്ഥതയിലുള്ള ശ്രേഷ്ടാ പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശന ചടങ്ങ് ഉത്ഘാടനം ചെയ്തു. പെരുമ്പടം ശ്രീധരന്‍ , കെ ജയകുമാര്‍, പ്രഭാവര്‍മ്മ, ജോര്‍ജ്ജ് ഓണക്കൂര്‍ എന്നീവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News