കഞ്ചിക്കോട് വ്യവസായ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: മന്ത്രി ഇപി ജയരാജന്‍

പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിയ്ക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. ഇന്ന് കഞ്ചിക്കോട് വ്യവസായ കേന്ദ്രം മന്ത്രി സന്ദര്‍ശിക്കും. പാലക്കാട് കലക്ട്രേറ്റില്‍ സംഘടിപ്പിച്ച വ്യവസായ അദാലത്തില്‍ മന്ത്രി പങ്കെടുത്തു.

വ്യവസായ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിച്ചത്. നൂറോളം പേര്‍ അദാലത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയായ കഞ്ചിക്കോട്ടെ പ്രശ്‌നങ്ങളാണ് കൂടുതലായും അദാലത്തിലെത്തിയത്.

തൊഴില്‍ തര്‍ക്കം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഭൂമി അനുവദിക്കുന്നതിലെ കാല താമസം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വ്യവസായികള്‍ മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.പ്രശ്‌നങ്ങള്‍ക്കെല് പരിഹാരം കാണുമെന്നും കഞ്ചിക്കോട് ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങുമെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

തൊഴില്‍ തര്‍ക്കങ്ങള്‍ മൂലം വ്യവസായങ്ങള്‍ അടച്ചു പൂട്ടുന്ന സാഹചര്യമുണ്ടെങ്കില്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നൂറ്റിയൊന്ന് പരാതികളാണ് അദാലത്തിലെത്തിയത്. കഞ്ചിക്കോട് വ്യവസായ മേഖല സന്ദര്‍ശിക്കുന്ന മന്ത്രി വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News