പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ട്രെയിനിംഗ് ക്യാമ്പില്‍ മൈല്‍സ്റ്റോണ്‍-27

യുവജനങ്ങളില്‍ കായികക്ഷമത വര്‍ധിപ്പിക്കാനായി പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ട്രെയിനിംഗ് ക്യാമ്പില്‍ മൈല്‍സ്റ്റോണ്‍-27. പോലീസ് , കല്ലടിക്കോട് റോട്ടറി ക്ലബുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 18 വയസ്സു മുതല്‍ 40 വയസ്സു വരെയുള്ളവര്‍ക്ക് കായികക്ഷമതാ മത്സരത്തില്‍ പങ്കെടുക്കാം.

നിശ്ചിത സമയത്തിനുള്ളില്‍ ഇങ്ങിനെ 27 കടമ്പകള്‍ സാഹസികമായി പൂര്‍ത്തിയാക്കണം.. അതാണ് മൈല്‍സ്‌റ്റോണ്‍-27. ബാലന്‍സിംഗ് ബാര്‍ മുതല്‍ മങ്കി റോപ് വരെയുള്ളവയാണ് മത്സരാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കേണ്ടത്.

ജനമൈത്രി പൊലീസിന്റെ പദ്ധതി പ്രകാരം അര്‍ബന്‍ കമാന്‍ഡോ ടീം, കല്ലടിക്കോട് റോട്ടറി ക്ലബ്, മോബിസ് ഇന്നവേഷന്‍സ് ആന്റ് റിസേര്‍ച്ച് എന്നിവരാണ് സംഘാടകര്‍. ഫുട്‌ബോള്‍ താരം ഐഎം വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

യുവജനങ്ങളില്‍ കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുകയാണ് ലക്ഷ്യം

മുന്‍ ഫുട്‌ബോള്‍ താരവും ദ്രുതകര്‍മ്മസേന കമാണ്ടന്റുമായ യു ഷറഫലി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ആര്‍ആര്‍ബി ഡെപ്യൂട്ടി കമാണ്ടന്റ് സി വി പാപ്പച്ചന്‍, റോട്ടറി ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രജിസ്റ്റര്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് എല്ലാ ശനിയാഴ്ചയും നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാം. കടമ്പകളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News