മനുഷ്യശൃംഖലയില്‍ പങ്കെടുത്ത ലീഗ് നേതാവ് കെഎം ബഷീറിന് സസ്‌പെന്‍ഷന്‍

സിപിഐഎം സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ പങ്കെടുത്ത ലീഗ് നേതാവ് കെഎം ബഷീറിനെ മുസ്ലീംലീഗ് നേതാവിനെ സസ്‌പെന്റ് ചെയ്തു. മുസ്ലീംലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റാണ് ബഷീര്‍. യുഡിഎഫ് നേതൃത്വത്തെ വിമര്‍ശിച്ചതിനും കൂടിയാണ് സസ്‌പെന്‍ഷന്‍.

മനുഷ്യ ശൃംഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി ഇന്നലെ പ്രതികരിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ആളുകള്‍ പങ്കെടുക്കുന്നതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.

പൗരത്വ ഭേദഗതിക്കതിരെയുള്ള എല്ലാ സമരത്തിലും എല്ലാവരും പങ്കെടുക്കും, അതെടുത്ത് വിവാദമുണ്ടാക്കുന്നത് ബിജെപിയെ സഹായിക്കാനേ ഉപകരിക്കൂ എന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.

എന്നാല്‍ ലീഗ് ഭാരവാഹികൂടിയായ ബഷീര്‍ പിന്നീട്  ലീഗിനെയും യുഡിഎഫിനെയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here