മലയാള സിനിമയിലെ ആദ്യകാല നടി ജമീല മാലിക്ക് അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നടി ജമീല മാലിക്ക് അന്തരിച്ചു. 73 വയസായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആദ്യ മലയാളി വനിതയാണ് ജമീല

ജിഎസ് പണിക്കരുടെ പാണ്ഡവപുരത്തിലെ നായികയായാണ് ജമീല ജനശ്രദ്ധ നേടുന്നത്. ജമീല ആദ്യ കാല ദൂരദര്‍ശന്‍ പരമ്പരകളിലും ടെലി ചിത്രങ്ങളിലും അഭിനയിച്ചിച്ചുണ്ട്. റാഗിങ് (1973) ആയിരുന്നു ആദ്യ സിനിമ. വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍ എന്നിവരുടെ കൂടെയെല്ലാം അഭിനിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം പാലോടാണ് വീട്. പൂന്തുറയിലെ ബന്ധു വീട്ടില്‍വച്ചാണ് മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News