‘നടപടിയെടുക്കാനാണെങ്കില്‍ ആയിരങ്ങള്‍ക്കെതിരെ ലീഗിന് നടപടിയെടുക്കേണ്ടിവരും’: മന്ത്രി കെ ടി ജലീല്‍

നടപടിയെടുക്കാനാണെങ്കില്‍ ആയിരങ്ങള്‍ക്കെതിരെ ലീഗിന് നടപടിയെടുക്കേണ്ടിവരുമെന്ന് മന്ത്രി കെടി ജലീല്‍. എല്‍ഡിഎഫ് സംഘടിപ്പിച്ച മഹാശൃഖലയില്‍ പങ്കെടുത്ത ലീഗ് നേതാവ് കെഎം ബഷീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി ജലീല്‍.

സിഎഎയ്ക്കെതിരായ സമരത്തില്‍ കോണ്‍ഗ്രസിന് ഇപ്പോഴും ഏകീകൃത അഭിപ്രായമില്ല. ഇങ്ങനെ പോയാല്‍ ലീഗിന് എല്‍ഡിഎഫിനൊപ്പം നില്‍ക്കേണ്ടിവരും. സമസ്തയുടെ നിലപട് സ്വാഗതാര്‍ഹമാണെന്നും ലീഗിന്റെ പോക്കറ്റ് സംഘടനയല്ലയെന്ന് സമസ്ത തെളിയിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് സംഘടിപ്പിച്ച മഹാശൃഖലയില്‍ പങ്കെടുത്ത ലീഗ് നേതാവ് കെഎം ബഷീറിനെ ഇന്നാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ബഷീറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസാണ് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News