അനുരാഗ് താക്കൂറിന്റെ കൊലവിളി പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍

അനുരാഗ് താക്കൂറിന്റെ കൊലവിളി പ്രസംഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ വെടിവെച്ചു കൊല്ലുമെന്നായിരുന്നു താക്കൂറിന്റെ പ്രസംഗം. ബിജെപി പ്രവര്‍ത്തകരെകൊണ്ട് അനുരാഗ് താക്കൂര്‍ കൊലവിളി മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു.

അതിനിടയില്‍ ഷഹീന്‍ ബാഗിലെ സമരക്കാരെ അധിക്ഷേപിച്ച് ബിജെപി എംപി പര്‍വേഷ് വര്‍മയും രംഗത്തെത്തി. സമരക്കാര്‍ വീടുകളില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുന്ന ദിവസംവരും എന്നാണ് പാര്‍വേശ് വര്‍മയുടെ പ്രസ്താവന.

രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ വെടിവെച്ചു കൊല്ലാനാണ് കേന്ദ്രമന്ത്രിയായ അനുരാഗ് താക്കൂര്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ആഹ്വാനം ചെയ്തത്. പ്രവര്‍ത്തകരെ കൊണ്ട് അനുരാഗ് താക്കൂര്‍ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. അമിത് ഷായും ഗിരീരരാജ് സിങും യോഗത്തില്‍ പങ്കെടുത്തിരുന്നു.

മുദ്രാവാക്യം വിവാദമായതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒന്നും പറയാനില്ലാത്തതാണ് ഇത്തരം പരാമര്‍ശങ്ങള്‍ പറയേണ്ടി വരുന്നതെന്ന് ആം ആദ്മി വിമര്‍ശിച്ചു. അതിനിടയില്‍ ഷഹീന്‍ ബാഗിലെ സമരക്കാരെ അധിക്ഷേപിച്ച് ബിജെപി എംപി പര്‍വേശ് വര്‍മ്മ രംഗത്തെത്തി.

ഷഹീന്‍ ബാഗിലെ സമരക്കാര്‍ വീടുകളില്‍ അതിക്രമിച്ചു കയറുന്ന ഒരു ദിവസം വരും. അവര്‍ നിങ്ങളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യും എന്നാണ് പാര്‍വേശ് വര്‍മ്മയുടെ പ്രസ്താവന. ഷഹീന്‍ ബാഗിനെതിരെ ബിജെപിയിടെ ആക്രമണം ഇതാദ്യമായല്ല. ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഷഹീന്‍ ബാഗ് അവിടെ കാണില്ലെന്നാണ് അമിത് ഷാ നേരത്തെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News