നരഭോജിയായ കടുവയുടെ വായില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്; വീഡിയോ

കാടിറങ്ങി നാട്ടിലെത്തിയ നരഭോജിയായ കടുവയുടെ വായില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. കൊന്നു തിന്നാനുള്ള കടവയുടെ ശ്രമങ്ങളില്‍ നിന്നും തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെടുന്നത്.

മഹാരാഷ്ട്രയിലെ ഭണ്ഡാരാ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കാടിറങ്ങിയ കടുവ ആദ്യമെത്തിയത് ദേശീയ പാതയിലാണ്. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം ലഭിച്ചു. കടുവയെ പ്രകോപിപ്പിക്കരുതെന്ന് ജനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് ആളുകള്‍ കടുവയെ കാണാന്‍ തടിച്ചുകൂടി.

നൂറുകണക്കിനാളുകളാണ് കടുവയെ പിന്തുടര്‍ന്ന് ഓടിയത്. ഇതില്‍ മൂന്നു പേരെ കടുവ ആക്രമിച്ചു. ഒരാളെ പിടികൂടുകയും ചെയ്തു. ഏറെ നേരം യുവാവിനെ കടുവ പിടിച്ചുവച്ചു. നാട്ടുകാര്‍ ശബ്ദമുണ്ടാക്കിയതോടെ കടുവ യുവാവിനെ ഉപേക്ഷിച്ച് ഓടിമറയുകയായിരുന്നു. നാട്ടുകാരില്‍ ചിലരാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News