മനുഷ്യ മഹാശൃംഖലയില്‍ കൂടുതല്‍പേര്‍; തര്‍ക്കം തീരാതെ യുഡിഎഫ്

മനുഷ്യ മഹാ ശൃംഖലയിൽ കൂടുതൽ യുഡിഎഫ് പ്രവർത്തകർ അണി നിരന്നത് നേതൃത്വത്തിന് തലവേദനയാകുന്നു. ലീഗ് പ്രവർത്തകർ മാത്രമല്ല പാർട്ടി വിലക്ക് മറി കടന്ന് നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തരും മനുഷ്യമഹാശൃംഖലയില്‍ കണ്ണിയായി.

അതേ സമയം ലിഗ് നേതാവ് കെഎം ബഷീറിനെതിരെയുള്ള പാർട്ടി നടപടിക്കെതിരെ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട് .

പൗരത്വ നിയമത്തിനെതിരെ എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖലയിൽ പാർട്ടി വിലക്ക് മറി കടന്നാണ് ലീഗിന്റെയും കോൺഗ്രസിന്റെയും പ്രാദേശിക നേതാക്കളും പ്രവർത്തകരും അണിനിരന്നത് .

കോണ്‍ഗ്രസ് ബേപ്പൂര്‍ മണ്ഡലം മുന്‍ പ്രസിഡണ്ടും പഞ്ചായത്ത് മെമ്പറുമായിരുന്ന പി മാധവദാസ് പാര്‍ട്ടിവിലക്ക് മറികടന്ന് പ്രതിഷേധത്തിനെത്തി. ഫറോക്ക് ചെറുവണ്ണൂരിലാണ് മാധവദാസ് കണ്ണി ചേർന്നത്. പാര്‍ട്ടി നോക്കിയല്ല, രാജ്യത്തിന് വേണ്ടിയാണ് പ്രതിഷേധത്തിന്റെ ഭാഗമായതെന്ന് മാധവദാസ് പറഞ്ഞു .

കൂടുതല്‍ ലീഗ് പ്രവര്‍ത്തര്‍ ശൃംഖലയില്‍ കണ്ണിയായതിന്റെ ചിത്രങ്ങളും പുറത്തുവന്നു. യൂത്ത് ലീഗ് കിഴക്കോത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഷ്‌റഫ് കോഴിക്കോട് നഗരത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റ് മലയിൽ ഇബ്രാഹിം ഹാജഇ വടകര പുതിയ ബാസ്സ്‌ റ്റാൻഡ് പരിസരത്തു കണ്ണി ചേർന്നു. അതേസമയം ശൃംഖലയില്‍ പങ്കെടുത്തതിന് ലിഗ് നേതാവ് കെ എം ബഷീറിന്നിനെ സസ്പെപെന്റ് ചെയ്ത നടപടിക്കെതിരെ അണികൾ കടുത്ത പ്രതിഷേധത്തിലാണ്.

എത്ര പേര്‍ക്കെതിരെ ലീഗ് നടപടിയെടുക്കുമെന്നാണ് പ്രവർത്തകരുടെ ചോദ്യം. യോജിച്ച സമരം വേണ്ടെന്ന യു.ഡി.എഫ് തീരുമാനം സ്വന്തം അണികള്‍ തന്നെ ചോദ്യം ചെയ്യുന്നത് യു.ഡി.എഫ് നേതൃത്വത്തെ വലിയ തോതിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News