പ്രളയ നഷ്ടത്തെ അതിജീവിച്ച് ശര്‍ക്കര വിപണി

അതിജീവനത്തിന്റെ പാതയിലാണ് ഇന്ന് ശര്‍ക്കരവിപണി. പ്രളയം തകര്‍ത്തെറിഞ്ഞ കരിമ്പിന്‍ തോട്ടങ്ങളില്‍ നിന്ന് പ്രതീക്ഷകളുമായി ശര്‍ക്കര വിപണി വീണ്ടും സജീവമാകുകയാണ്.

വര്‍ഷത്തില്‍ ലഭിക്കുന്ന മൂന്ന് മാസ കാലയളവിനിടെ വിപണിയില്‍ നിന്ന് മികച്ച നേട്ടം ലഭിക്കുന്നമെന്നാണ് ശര്‍ക്കര വ്യാപാരികളുടെ പ്രതീക്ഷ.

സംസ്ഥാനത്ത്് പ്രളയം തകര്‍്‌ത്തെറിഞ്ഞപ്പോള്‍ വന്‍ നാശത്തിലേക്ക് കൂപ്പുകൂത്തിയ കരിമ്പിന്‍ തോട്ടങ്ങള്‍ സജീവമായതോടെ ഇന്ന് അതിജീവനത്തിന്റെ പാതയിലേക്കെത്തുകയാണ് ശര്‍ക്കര വിപണി.

മറയൂര്‍ ശര്‍ക്കരയ്ക്ക് പിന്നാലെ പേരുകേട്ട പത്തനംതിട്ട, ചെങ്ങന്നൂര്‍ മേഖലകളിലെ ശര്‍ക്കര വിപണിയാണ് പ്രളയം മൂലം ഏറ്റവും പ്രതിസന്ധിയിലായത്.

എന്നാല്‍ ഈ മേഖലകളിലെ കരിമ്പിന്‍ പാടങ്ങള്‍ വീണ്ടും സജീവമാായി കഴിഞ്ഞു. അസംസ്‌കൃത വസ്തുക്കളൊന്നും ചേര്‍്ക്കാതെ കരിമ്പ് കൃഷി ചെയ്യുന്ന ഇവിടുത്തെ ശര്‍ക്കരയ്ക്ക അതിനാല്‍ ആവശ്യക്കാരേറെയാണ്.

സംസ്ഥാനത്തെ മലയോരമേഖലയിലെ ഭൂരിഭാഗം കര്‍ഷകരും ഇങ്ങനെ സ്വന്തം തോട്ടത്തില്‍ തന്നെ കരിമ്പ് കൃഷി ചെയ്ത് ശര്‍ക്കരയാക്കി മാറ്റിയാണ് ഇവ വിപണിയിലെത്തിക്കുന്നത്.

ഔഷധ ആവശ്യങ്ങള്‍ക്കു പോലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ളവര്‍ ശര്‍ക്കര തേടി കേരളത്തിലേക്ക് ഏത്താറുണ്ടെന്നും ്‌വ്യാപാരികള്‍ പറയുന്നു.

വിദേശ രാജ്യത്തേക്ക് ശര്‍ക്കര കയറ്റിഅയക്കാനുള്ള നിരവധി ഓര്‍ഡറുകളും ശര്‍ക്കര വ്യാപാരികളെ തേടിയെത്തി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here