‘ഷാ’ജിയും ‘സ്റ്റിക്കര്‍’ അഥവാ ജാതി രാഷ്ട്രീയവും

അനിതരണ സാധാരണമായ തൊലിക്കട്ടിക്കും ഉളുപ്പില്ലായ്മയ്ക്കും ലോകത്ത് വല്ല അവാര്‍ഡും നിലവിലുണ്ടെങ്കില്‍ അത് കിട്ടാന്‍ ഏറ്റവും അര്‍ഹതയുള്ള നമ്മുടെ നമോ ജിയെയും അദ്ദേഹത്തിന്റെ ഇടവും വലവും തലയും വാലുമായി കൂടെ നടക്കുന്ന ശകുനി ഷായ്ക്കുമാണെന്ന് ഇന്ത്യക്കാര്‍ക്കെല്ലാം അറിവുള്ളതാണ്. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന് ഹിന്ദു രാഷ്ട്രത്തിനായി നാല് കല്ല് വയ്ക്കുന്ന തത്രപ്പാടിനിടയില്‍ തനി നിറം ലോകം മുഴുവന്‍ അറിഞ്ഞു.

പക്ഷെ ആകെ നാറിയാല്‍ പിന്നെ എന്തുമാകാം എന്ന മട്ടിലാണ് ആശാന്‍മാര്‍. അങ്ങനെയുള്ളപ്പോള്‍ അനുരാഗ് കശ്യപ് അടുത്ത അവാര്‍ഡ് കൂടി കൊടുത്തു. ‘എത്ര ഭീരുവാണ് നമ്മുടെ ആഭ്യന്തരമന്ത്രി’ എന്നാണ് അനുരാഗ് ട്വിറ്ററില്‍ കുറിച്ചത്.

ദില്ലിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പു റാലിക്കിടെ യുവാവിനു മര്‍ദനമേറ്റതിനും ജനങ്ങളെ സംരക്ഷിക്കേണ്ടുന്ന പൊലീസിനെ കൊണ്ട് ഗുണ്ടാ പണി ചെയ്യിച്ച് ജനങ്ങളെ തല്ലിച്ചതിനുമാണ് ഈ അവാര്‍ഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News