ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബംഗാളിലും പൗരത്വ ഭേദഗതി നയമത്തിനെതിരെ പ്രമേയം

തുടര്‍ച്ചയായ നിരവധി പ്രതിഷേധങ്ങല്‍ക്കൊടുവില്‍ ബംഗാള്‍ നിയമസഭയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രമേയം പാസാക്കി.

തുടക്കത്തില്‍ പൗരത്വ നിയമത്തിനെതിരെ കടുത്ത നിലപാടെടുത്ത മമതാ ബാനല്‍ജി എന്നാല്‍ പിന്നീട് നിലപാട് മയപ്പെടുത്തുകയും നിയമം നടപ്പിലാക്കാനുള്ള പ്രാരംഭ നടപടികള്‍ക്ക് ഉത്തരവിടുകയുമാണ് മമതാ സര്‍ക്കാര്‍ ടെയ്തത്.

എന്നുമാത്രമല്ല ഭരണകക്ഷിയായിരുന്നിട്ടുകൂടി സംസ്ഥാനത്ത് നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനോ നേതൃത്വം കൊടുക്കാനോ മമതയ്‌ക്കോ തൃണമൂല്‍ കോണ്‍ഗ്രസിനോ സാധിച്ചില്ല. എന്നുമാത്രമല്ല സംസ്ഥാനത്തെത്തിയ മോദിക്കെതിരെ ഇടതുപാര്‍ട്ടികളും ജനങ്ങളും തെരുവില്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ അടച്ചിട്ട മുറിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുകയാണ് മമത ചെയ്തത്.

ഈ മൗനത്തിന് പ്രത്യുപകാരമായി തൃണമൂല്‍ നേതാക്കള്‍ ഉള്‍പ്പെട്ട ശാരദാ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരെ കേന്ദ്രം സ്ഥലം മാറ്റിയിരുന്നു. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭദഗതിക്കെതിരായി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ മമതയ്‌ക്കെതിരെ ജനങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയതും ശ്രദ്ധയമാണ്.

നാലാളുകള്‍ കൂടുന്നിടത്തും സാധ്യാമായ എല്ലായിടത്തും ചെറുതും വലുതുമായ ആയിരത്തിലധികം പ്രതിഷേധങ്ങളാണ് സിപിഐഎം നേതൃത്വത്തില്‍ ഇന്നുവരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ നടത്തിയത്.

രാജ്യത്താകമാനം നടന്ന ജനങ്ങളുടെ തുര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ക്കെടുവിലാണ് ഇപ്പോള്‍ ബംഗാളിലും പൗരത്വ ഭേദഗതിക്കെതിരായി നിയമസഭയില്‍ പ്രമേയം പാസാക്കപ്പെട്ടിരിക്കുന്നത്.

പ്രമേയം പാസാക്കിയതോടെ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുകല്ല സിപിഐഎം. പ്രമേയത്തിന് മുമ്പും ശേഷവും തൃണമൂല്‍ നിശബ്ദമായിടത്ത് ഭയപ്പാടില്‍ കഴിയുന്ന എല്ലാ ശാധാരണക്കാരെയും ന്യൂനപക്ഷങ്ങളെയും ചേര്‍ത്ത് നിര്‍ത്തി തെരുവില്‍ ഇപ്പോഴും പോരാട്ടം നയിക്കുകയാണ് സിപിഐഎം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News