ഇത് ചരിത്രം; മതവെറിക്കെതിരെ മതിലുകെട്ടിയ കേരളം

മാനവ സാഹോദര്യത്തിന്റെ മഹാശൃംഖല തീര്‍ത്ത് കേരളം കേന്ദ്രഭരണത്തിന്റെ മതവെറിക്കെതിരെ മതിലുകെട്ടി. മതം പറഞ്ഞ് മനുഷ്യരെ വേര്‍തിരിക്കാന്‍ വരുന്നവര്‍ക്ക് മലയാളമണ്ണില്‍ സ്ഥാനമില്ലെന്ന കാഹളം ആസേതു ഹിമാചലം മുഴങ്ങി.

മതാന്ധരല്ലാത്ത അസംഖ്യം മനുഷ്യര്‍ തോളുചേര്‍ത്ത് കോട്ടകെട്ടി; ഞങ്ങള്‍ ഇന്ത്യയുടെ മക്കളെന്ന് പ്രഖ്യാപിച്ചു. ഇത്രയേറെ ജനങ്ങള്‍ തെരുവില്‍ അണിനിരന്ന് ഭരണഘടന വായിച്ച അനുഭവം ലോകത്ത് മുമ്പുണ്ടായിട്ടില്ല .

<iframe width=”100%” height=”auto” src=”https://www.youtube.com/embed/yFrH6wtmd6U” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

71-ാം റിപ്പബ്ലിക് ദിനത്തില്‍ കേരളം ഇന്ത്യക്കുവേണ്ടി തീര്‍ത്ത മതനിരപേക്ഷ മനുഷ്യമതിലിന്റെ അതിരുകള്‍ രാജ്യത്തോളം വളരുമ്പോഴാണ് ഈ പോരാട്ടം അര്‍ഥപൂര്‍ണമാകുക. കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യക്ക് വഴികാട്ടുമെന്നത് ചരിത്രപാഠമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here