കൊറോണ വൈറസ്: കേരളത്തിന്റെ മുന്‍കരുതല്‍ നടപടികളില്‍ തൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

കൊറേണ വൈറസ് ബാധക്കെതിരായ സംസ്ഥാനത്തിന്‍റെ മുൻകരുതൽ നടപടികളിൽ കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തി.

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സംഘം വ്യക്തമാക്കി. പരിശോധന ഫലങ്ങൾ എല്ലാം നെഗറ്റീവാണെന്നും ചൈനയിൽ നിന്നെത്തുന്നവർ ജാഗ്രത പുലർത്തണമെന്നും കേന്ദ്രസംഘം ആവശ്യപ്പെട്ടു.

ചൈനയിൽ കൊറോണ വൈറസ് ബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുൻകരുതൽ നടപടികളും ക്രമീകരണങ്ങളും വിലയിരുത്താൻ കേന്ദ്ര സംഘം തിരുവനന്തപുരത്തെത്തിയത്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തിയ സംഘം സംസ്ഥാനത്തിന്‍റെ നടപടികളിൽ തൃപ്തി രേഖപ്പെടുത്തി. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡോ.ഷൗക്കത്തലി പറഞ്ഞു.

ദൈനംദിനമായി സ്ഥിതിഗതികൾ കേന്ദ്രസംഘം വിലയിരുത്തുന്നുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആവശ്യമായ നിർദ്ദേശവും സഹായവും നൽകും.

ഇന്ത്യയിൽ ആർക്കും കൊറോണ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്രസംഘം വ്യക്തമാക്കി. ഡോക്ടർമാരായ പുഷ്പേന്ദ്രകുമാർ വർമ, രമേശ് ചന്ദ്ര മീണ എന്നിവർ കൂടി ഉൾപ്പെടുന്ന സംഘം ക‍ഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയും സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

ചൈനയിലെ രോഗ ബാധിത പ്രദേശത്ത് നിന്നും കേരളത്തിലെത്തിയ 436 പേരിൽ 431 പേർ അവരുടെ വീടുകളിലും 5 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. എന്നാൽ ആരുടെയും ആരോഗ്യസ്ഥിതി ആശങ്കാവഹമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News