രാജ്യം ഒന്നാകെ ഭരണഘടന വായിക്കുമ്പോള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ റിപ്പബ്ലിക്കിന്റെ എഴുപത്തിയൊന്നാം ദിനാചരണത്തില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത മനുഷ്യ മഹാശൃംഖല മനുഷ്യ മഹാമതിലായി രൂപപ്പെട്ടത് നല്‍കുന്ന സന്ദേശം മഹത്തരമാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലെമ്പാടും ഉയര്‍ന്നുവരുന്ന പ്രതിഷേധരൂപങ്ങളില്‍ ഏറ്റവും ഉജ്വലമായ സമരരൂപമാണിത് എന്നതില്‍ സംശയമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ആദ്യമായി നിയമസഭ പ്രമേയം പാസാക്കിയതും സുപ്രീംകോടതിയില്‍ സ്യൂട്ട് ഫയല്‍ചെയ്തതും നിയമം നടപ്പിലാക്കിലെന്ന് പറഞ്ഞതും കേരളമായിരുന്നു.

മനുഷ്യ മഹാശൃംഖല തീര്‍ത്തുകൊണ്ട് മറ്റൊരു സമരമാതൃകകൂടി റിപ്പബ്ലിക് ദിനത്തില്‍ കേരളം സൃഷ്ടിച്ചിരിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here