
തന്റെ പഴയകാലങ്ങലെ കുറിച്ച് ഓര്‍ത്തെടുക്കുകയും അതില്‍ ഒരു നടനെ കുറിച്ച് വാചാലനാവുകയുമാണ് നടന്‍ ലാല്‍. നടന്‍ മുരളിലെ കുറിച്ചാണ് നടന്‍ ലാല്‍ പറയുന്നത്.
നടന്‍ മുരളി ഇല്ലായിരുന്നുവെങ്കില്‍ താന്‍ എന്ന നടന്‍ ഉണ്ടാകുമായിരുന്നില്ലെന്നും മുരളിച്ചേട്ടന്‍ പകരക്കാരനായി നില്‍ക്കാം എന്ന് സമ്മതിച്ചതുകൊണ്ടാണ് ഞാന്‍ കളിയാട്ടത്തില്‍ അഭിനയിക്കാന്‍ പോയതെന്നും ലാല്‍ പറയുന്നു.
കളിയാട്ടത്തില്‍ പറ്റുന്നില്ലെങ്കില്‍ രണ്ടുദിവസം കൊണ്ട് എല്ലാം മതിയാക്കി തിരിച്ചുപോരും എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മുരളിയുമായി ജയരാജ് ഇത് സംസാരിച്ചപ്പോള്‍ ലാലിന് പറ്റിയില്ലെങ്കില്‍ ഞാന്‍ വരും എന്ന് പറയുകയായിരുന്നു.
മുരളി അന്ന് അതിന് തയ്യാറായില്ലെങ്കില്‍ ലാല്‍ എന്ന നടന്‍ ഉണ്ടാകുമായിരുന്നില്ലെന്നും ലാല്‍ തുറന്നു പറയുന്നു. അദ്ദേഹം കാരണമാണ് താന്‍ ഇന്ന് ഈ നിലയില്‍ എത്തി നില്‍ക്കുന്നതെന്നും അതിന് ഒരുപാട് നന്ദിയുണ്ടെന്നും ലാല്‍ പറയുന്നു.
കളിയാട്ടത്തിലെ പനിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നടനെന്ന രീതിയില്‍ തന്റെ ശക്തമായ സാന്നിധ്യം മലയാല സിനിമയില്‍ ഊട്ടിഉറപ്പിക്കുകയായിരുന്നു ലാല്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here