ഇന്ത്യയുടെ പോക്ക്: വിദേശ നിക്ഷേപകര്‍ ആശങ്കയില്‍;അഭിജിത് ബാനര്‍ജി

രാജ്യത്തെ ബാങ്കിങ് മേഖല കനത്ത സമ്മര്‍ദത്തിലാണെന്നും എന്നാല്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടാവുന്ന അവസ്ഥയിലല്ല കേന്ദ്രസര്‍ക്കാരെന്നും സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി. ജനം പണം മുടക്കാന്‍ തയാറല്ലെന്നതിന്റെ അര്‍ഥം അവര്‍ക്ക് സമ്പദ് വ്യവസ്ഥയില്‍ താല്‍പര്യമില്ലെന്നാണ്.

കുറഞ്ഞ നൈപുണ്യം മാത്രം ആവശ്യമുള്ള തൊഴിലുകള്‍ക്ക് നഗരം ഗ്രാമീണമേഖലയെ ആശ്രയിക്കുന്നതുവഴിയാണ് പട്ടിണി ഇല്ലാതാകുന്നതും രാജ്യം വളരുന്നതും. നഗരത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായത് ഗ്രാമീണ മേഖലയെയും ബാധിക്കും. ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെയെല്ലാം ഇതു ബാധിക്കും.വിദേശ നിക്ഷേപകര്‍ വല്ലാത്ത ആശങ്കയിലാണ്. എങ്ങോട്ടാണു പോകുന്നതെന്നോ എന്താണു തിരിച്ചുകിട്ടാന്‍ പോകുന്നതെന്നോ അവര്‍ക്കു തിട്ടമില്ല.

നിക്ഷേപകര്‍ക്കു വിശ്വാസം വരണമെങ്കില്‍ കൃത്യമായ സ്ഥിതിവിവരക്കണക്ക് സര്‍ക്കാര്‍ പുറത്തുവിടുകതന്നെ വേണം.വെറുതെ പണം കിട്ടിയാല്‍ പാവങ്ങള്‍ മടിയരാകും എന്ന കാഴ്ചപ്പാടു തെറ്റാണെന്ന് തെളിയിക്കാന്‍ ഇന്ത്യയിലും ബംഗ്ലദേശിലും ഞങ്ങള്‍ പ്രവര്‍ത്തിച്ചു. ബാങ്ക് വായ്പയെടുത്ത് ജീവിതം മെച്ചപ്പെടുത്താമെന്നു വിചാരിക്കുന്ന 95% പേരും ലോണ്‍ തിരിച്ചടയ്ക്കാന്‍ വേണ്ടിമാത്രം ബിസിനസ് തുടരുകയും നിവൃത്തിയില്ലാതെ അവസാനം ഷട്ടറിടുകയും ചെയ്യുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News