കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമോ?

കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണന്ന സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രായേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫീസറുമായ ഡാനി ഷോഹാത്ത്. വാഷിങ്ടണ്‍ ടൈംസ് ആണ് ഡാനിയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വുഹാനിലെ അത്യാധുനിക വൈറസ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് വുഹാന്‍ ടെലിവിഷന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നാണ് ഈ അത്യാധുനിക ഗവേഷണ സ്ഥാപനത്തിന്റെ പേര്. കൊറോണ പോലെ ഇത്രയും മാരകമായ വൈറസുകളുമായി ഇടപെടാന്‍ പ്രാപ്തിയുള്ള ചൈനയിലെ ഏക പ്രഖ്യാപിത സെന്ററാണ് ഈ ലബോറട്ടറി.ജൈവായുധ ഗവേഷണങ്ങളുടേയും വികസനത്തിന്റേയും ഭാഗമായി പല പരീക്ഷണങ്ങള്‍ ഈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചൈന നടത്തുന്നുണ്ട്.

അത്തരത്തില്‍ പരിശോധിക്കുമ്പോള്‍ ചൈനയടെ ജൈവായുധ പരീക്ഷണങ്ങളുടെ ഭാഗമാണോ പുതിയ കൊറോണ വൈറസിന്റെ വ്യാപനമെന്ന് പരിശോധിക്കേണ്ടിയിരുക്കുന്നു. ഗവേഷണം പരാജയപ്പെട്ട് വൈറസ് പുറത്തേക്ക് പടര്‍ന്നതാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല- ഡാനി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News