നഷ്ടനായികയല്ല, ശിഷ്ടനായിക; ജമീല മാലിക്കിന്‍റെ ഓര്‍മ്മയുമായി കേരള എക്സ്പ്രസ്

എ‍ഴുപതുകളില്‍ പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയ കല പഠിച്ചിറങ്ങിയ ആദ്യത്തെ മലയാളിയും രണ്ടാമത്തെ ദക്ഷിണേന്ത്യക്കാരിയുമായിരുന്നു ജമീല മാലിക്ക്.

പില്‍ക്കാലത്ത് ബോളിവുഡ് കീ‍ഴടക്കിയ ജയ ബച്ചനുള്‍പ്പെടെയുള്ളവരുടെ സഹപാഠി. മലയാളത്തില്‍ മാത്രമല്ല തമി‍ഴിലും ഹിന്ദിയിലും തെലുങ്കിലും വരെ അവസരം ലഭിച്ചിട്ടും പൊടുന്നനെ വെള്ളിവിളച്ചത്തിന് പിന്നിലേക്ക് വലിച്ചെറിയപ്പെട്ട ജീവിതം.

2012ല്‍ ഫോട്ടോ ഗ്രാഫര്‍ രാമചന്ദ്ര ബാബു നല്‍കിയ സൂചന വെച്ച് അന്വേഷിച്ച് കേരള എക്സ്പ്രസാണ് ആരോരുമറിയാതെ ഒരു ഹിന്ദി ട്യൂഷന്‍ ടീച്ചറായി ക‍ഴിഞ്ഞ ജമീല മാലിക്കിനെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്.

എട്ടുവര്‍ഷത്തിന് ശേഷം ജമീല മാലിക്ക് സ്വന്തം മരണത്തിലൂടെ വീണ്ടും വാര്‍ത്തയാകുമ്പോള്‍ കേരള എക്സ് പ്രസിന്‍റെ ആദരാഞ്ജലിയായി ആ എപ്പിസോഡ് പുനസംപ്രേഷണം ചെയ്യുകയാണ്.

കാണാം കേരള എക്സ്പ്രസ്- ശിഷ്ടനായിക- ഇന്ന് രാത്രി (ചൊവ്വ) 10ന് കൈരളി ന്യൂസില്‍. പരിപാടിയുടെ പ്രൊമോ ചുവടെ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News