റിപ്പബ്ലിക്ക് ദിനത്തില്‍ കേരളത്തില്‍ മനുഷ്യ ചങ്ങല; ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധ പരിപാടിയും

റിപ്പബ്ലിക്ക് ദിനത്തില്‍ നിങ്ങള്‍ കേരളത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്തപ്പോള്‍ ഞങ്ങള്‍ ഇവിടെ ന്യൂ യോര്‍ക്കില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഒരു പ്രതിഷേധ പരിപാടി നടത്തി ഇന്ത്യക്കാര്‍.

അമേരിക്കയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 1500 നു മുകളില്‍ ആളുകള്‍ ഒത്തുചേര്‍ന്ന പ്രതിഷധ പരിപാടിയാണ് സംഘടിപ്പിച്ചത്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഇന്ത്യക്കാര്‍ ഇതില്‍ അണിചേര്‍ന്നു. തമിഴനും, തെലുങ്കനും, കാശ്മീരിക്കും, ഉത്തര്‍പ്രദേശുകാരനും എല്ലാം കേരളത്തെ കുറിച്ച് പറയുമ്പോള്‍ അഭിമാനമാണ്.

ഇതുവരെ ഫേസ്ബുക്ക് ഉപയോഗിക്കാതെ ഇരുന്ന, പ്രത്യക്ഷമായി രാഷ്ട്രീയം പറയാതെ സ്വന്തം കാര്യം നോക്കി നടന്നിരുന്ന, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഡി ഇന്ത്യയില്‍ നിക്ഷേപങ്ങളും വികസനവും കൊണ്ടുവരും എന്ന് പറഞ്ഞിരുന്ന ഇന്ത്യക്കാര്‍ ഇപ്പോള്‍ ഭരണഘടനയെ പറ്റിയും, അംബേദ്കറെ പറ്റിയും സംസാരിക്കുന്നു എന്നതും, അവര്‍ തൊണ്ട പൊട്ടി ആസാദി മുദ്രവാക്യങ്ങള്‍ വിളിക്കുന്നു എന്നതും ശ്രദ്ധേയമായ ഒന്നായിരുന്നു.

ആസാദിയും ഭരണഘടനയുമാണ് പ്രതിഷേധ പരിപാടിയിലെ താരങ്ങള്‍. പല മതങ്ങളിലുള്ള ഭാഷകള്‍ സംസാരിക്കുന്ന, സംസ്‌കാരങ്ങള്‍ ഉള്ള ആളുകള്‍ ഒരുമിച്ച് ആസാദി മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം ശക്തമാക്കിയത്.

സ്ത്രീകളുടെയും കുട്ടികളുടെയും വമ്പിച്ച പ്രതിനിധ്യമാണ് പ്രതിഷേധ പരിപാടിയില്‍ കണ്ടത്. ടൈം ട്രാവല്‍ ചെയ്ത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായത് പോലെയായിരുന്നു പരിപാടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News